തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി 15നകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. തോന്നുംപോലുള്ള പവർകട്ട് നിർത്താൻ കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ ഇടതുമുന്നണി സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമ്പോള്‍ അത് ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഇന്നു മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
നിയന്ത്രണത്തിന്റെ കൃത്യമായ സമയം പറയാന്‍ സാധിച്ചില്ലെങ്കിലും ഏകദേശ സമയം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാനാണ് ശ്രമിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.