കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് കുട്ടിയാന ചരിഞ്ഞു. കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വടക്കുംഭാഗത്ത് ജോണ്‍സന്റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
രാത്രി റബ്ബര്‍ തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം റബ്ബര്‍ മരങ്ങള്‍ മറിച്ചിട്ടപ്പോള്‍ പൊട്ടി വീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് ആണ് കുട്ടിയാന ചരിഞ്ഞത്. വനപാലകരും പൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് വാര്‍ഡ് മെമ്പര്‍ എം.കെ എല്‍ദോസ് പറഞ്ഞു.