തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി 1.37 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ തയാറായി. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി 1.37 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ തയാറായി.
50,607 കണ്ട്രോൾ യൂണിറ്റുകളും 1,37,862 ബാലറ്റ് യൂണിറ്റുകളുമാണ് ഡിസംബർ 9നും 11നുമായി നടക്കുന്ന തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നു മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ നിന്നു വിതരണ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും.
ഡിസംബർ മൂന്നു മുതൽ അവയിൽ സ്ഥാനാർഥികളുടെ സെറ്റിംഗ് നടത്തും.സ്ഥാനാർഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്ത ശേഷം വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിംഗ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും.
തെരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇവിഎമ്മാണ് ഉപയോഗിക്കുക. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്ട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളുമുണ്ടായിരിക്കും. വോട്ടിംഗ് കംപാർട്ട്മെന്റിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്- ജില്ല പഞ്ചായത്ത് എന്ന ക്രമത്തിലാകും സജ്ജീകരിക്കുക.
നഗരസഭകളിൽ ഒരു കണ്ട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർഥികളെ ക്രമീകരിക്കാം. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാർത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.
ഇവിഎമ്മുകളുടെ ജില്ല തിരിച്ചുള്ള വിവരം ചുവടെ: ജില്ല, കണ്ട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്ന ക്രമത്തിൽ
തിരുവനന്തപുരം- 4652- 11,858
കൊല്ലം- 4088- 11040
പത്തനംതിട്ട- 2180- 6184
ആലപ്പുഴ- 3305- 9206
കോട്ടയം- 3403- 9514
ഇടുക്കി- 2194- 6467
എറണാകുളം- 4649- 11658
തൃശൂർ- 4519- 13085
പാലക്കാട്- 4366- 12,393
മലപ്പുറം- 5899- 16,172
കോഴിക്കോട് 4283- 11,020
വയനാട്- 1379- 3663
കണ്ണൂർ- 3603- 9674
കാസർഗോഡ്- 2087 5928