Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElephantCalf

ജന്മനാ അസ്ഥിവൈകല്യം: ദയാവധം നിര്‍ദേശിച്ച കുട്ടിയാന ഇന്ന് കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം വന്‍താരയിലേക്ക്

കൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ, കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വന്‍താരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്.

കേരളത്തില്‍ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന്, ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിനെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി വന്‍താരയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിന്‍ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 12 ഓടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഗുജറാത്തിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 2.30 ന് ജാംനഗറിലെത്തും. ആറ് മാസത്തോളം ചികിത്സ വേണ്ടിവരുമെന്നാണ് നിഗമനം.

വനമേഖലയില്‍ നിന്നുള്ള വനം വകുപ്പിന്‍റെ പ്രത്യേക സംഘവും ആന പാപ്പാനും ആനയ്‌ക്കൊപ്പം വന്‍താരയിലേക്ക് പോകും. വന്‍താരയിലെ ചികിത്സയിലൂടെ കുട്ടിയാന സുഖം പ്രാപിച്ചാല്‍ അതിനെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരും.

18 മാസം മാത്രമാണ് ആനക്കുട്ടിക്ക് പ്രായമുള്ളത്. പ്രസവിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ക്ക് ആനക്കുട്ടിയെ കിട്ടിയപ്പോള്‍ തന്നെ അസ്ഥി വൈകല്യം ഉണ്ടായിരുന്നു. അന്ന് മുതല്‍ ചികിത്സ ആരംഭിച്ചു. പിന്നീട് കുട്ടിയാന ഒന്നുകൂടി വീണ് എല്ലുകള്‍ക്ക് പൊട്ടലുണ്ടായി. അതില്‍ നിന്ന് മുക്തയാകാന്‍ കഴിഞ്ഞില്ല. ഇതുകാരണമാണ് വന്‍താരയിലേക്ക് മാറ്റുന്നത്.

Latest News

Corehub Up