Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElmaAveiro

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍; മുഖ്യമന്ത്രിയെ സന്ദർശിച്ചു

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍. സിആര്‍7 ബ്രാന്‍ഡ് ഡയറക്ടറായ എല്‍മ ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമിലെ സ്പാര്‍ക്കിള്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് എത്തിയത്.

പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എല്‍മ എവെയ്റോയെ ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെയും എൽമ സന്ദർശിച്ചു.

വി.ഡി.സതീശനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും എൽമ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും മൂന്നു ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും എല്‍മ പറഞ്ഞു.

മുഖ്യമന്ത്രിയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവെയ്റോയെ നേരിൽ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ, മലയാളി മനസുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി.’ – വി.ഡി.സതീശന്‍ കുറിച്ചു.

Latest News

Corehub Up