Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embassy

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ടെഹ്റാൻ: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്നു പുറത്തുപോകരുതെന്നു പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.

വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.

ഇറാന്‍റെ അതിർത്തി കടന്നശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് സഹായിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പിലുണ്ട്.

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കുള്ള അടിയന്തര കോൺടാക്റ്റ് ഹെൽപ്പ് ലൈനുകളും എംബസി നൽകിയിട്ടുണ്ട്. മൊബൈൽ നമ്പറുകൾ: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359. Email - [email protected]

Latest News

Corehub Up