Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embassy Building

Middle East and Gulf

യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണം; ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ന​യ​ത​ന്ത്ര മ​ര്യാ​ദ​ക​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

യു​ദ്ധ വേ​ള​ക​ളി​ൽ പോ​ലും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന 1949ലെ ​ജ​നീ​വ ക​രാ​റി​ന്‍റെ​യും 1961-ലെ ​വി​യ​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ​യും ലം​ഘ​ന​മാ​ണ് ഈ "ക്രൂ​ര​മാ​യ' ആ​ക്ര​മ​ണ​മെ​ന്ന് കു​വൈ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളുടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ കു​വൈ​റ്റി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ചു.

Latest News

Corehub Up