Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EmergencyKit

Europe

റ​ഷ്യ​ൻ ആ​ക്ര​മ​ണ ഭീ​ഷ​ണി: ജ​ന​ങ്ങ​ളോ​ട് വീ​ടു​ക​ളി​ൽ എ​മ​ർ​ജ​ൻ​സി കി​റ്റ് ക​രു​താ​ന്‍ നി​ർ​ദേ​ശി​ച്ച് യു​കെ സ​ർ​ക്കാ​ർ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡി ബേ​ൺ​ഹാം അ​ടു​ത്തി​ടെ യു​ക്രെ​യ്നി​ലെ കീ​വ് സ​ന്ദ​ർ​ശി​ക്കു​ക​യും റ​ഷ്യ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ബ്രി​ട്ട​നു​നേ​രെ റ​ഷ്യ​ൻ ഭീ​ഷ​ണി ശ​ക്ത​മാ​കു​ന്നു.

ബ്രി​ട്ട​ന്‍റെ പി​ന്തു​ണ റ​ഷ്യ​യെ പ്ര​കോ​പി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, റ​ഷ്യ​ൻ ആ​ക്ര​മ​ണ​മോ സൈ​ബ​ർ അ​റ്റാ​ക്കു​ക​ളോ ഉ​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സ​ജ്ജ​രാ​ക​ണ​മെ​ന്ന് യു​കെ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ൻ എ​ല്ലാ വീ​ടു​ക​ളി​ലും 72 മ​ണി​ക്കൂ​ർ (മൂ​ന്ന് ദി​വ​സം) നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​മ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി സൂ​ക്ഷി​ക്കാ​ൻ കാ​ബി​ന​റ്റ് ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

എ​ന്താ​ണ് എ​മ​ർ​ജ​ൻ​സി കി​റ്റ്?

വൈ​ദ്യു​തി പൂ​ർ​ണ​മാ​യി ത​ക​രാ​റി​ലാ​കു​ക, കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള സ​ഹാ​യ​മി​ല്ലാ​തെ കു​റ​ഞ്ഞ​ത് മൂ​ന്ന് ദി​വ​സ​മെ​ങ്കി​ലും ഒ​രു കു​ടും​ബ​ത്തി​ന് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​മാ​ണ് എ​മ​ർ​ജ​ൻ​സി കി​റ്റ്.

കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ്ര​ധാ​ന വ​സ്തു​ക്ക​ൾ:

1. ഭ​ക്ഷ​ണ​വും വെ​ള്ള​വും

ഒ​രാ​ൾ​ക്ക് പ്ര​തി​ദി​നം ഏ​ക​ദേ​ശം മൂ​ന്ന് ലി​റ്റ​ർ എ​ന്ന ക​ണ​ക്കി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ളം ക​രു​ത​ണം. പാ​കം ചെ​യ്യാ​തെ ക​ഴി​ക്കാ​വു​ന്ന ടി​ൻ ഫു​ഡ്സ്, എ​ന​ർ​ജി ബാ​റു​ക​ൾ, ഡ്രൈ ​ഫ്രൂ​ട്ട്സ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

2. വെ​ളി​ച്ച​വും ആ​ശ​യ​വി​നി​മ​യ​വും

ഇ​ന്‍റ​ർ​നെ​റ്റോ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കോ നി​ല​ച്ചാ​ൽ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ കേ​ൾ​ക്കാ​ൻ ബാ​റ്റ​റി​യി​ലോ കാ​റ്റി​ലോ പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​ഡി​യോ, എ​ൽ​ഇ​ഡി ടോ​ർ​ച്ചു​ക​ൾ, അ​ധി​ക ബാ​റ്റ​റി​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ പൂ​ർ​ണ​മാ​യി ചാ​ർ​ജ് ചെ​യ്ത പ​വ​ർ ബാ​ങ്കു​ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ക.

3. പ്ര​ഥ​മ ശു​ശ്രൂ​ഷ​യും മ​രു​ന്നു​ക​ളും

ബാ​ൻ​ഡേ​ജ്, പ്ലാ​സ്റ്റ​റു​ക​ൾ, ആ​ന്‍റി​സെ​പ്റ്റി​ക് ലോ​ഷ​ൻ, പാ​ര​സെ​റ്റ​മോ​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ ഫ​സ്റ്റ് എ​യ്ഡ് കി​റ്റ് ക​രു​തു​ക.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യി ക​ഴി​ക്കേ​ണ്ട മ​രു​ന്നു​ക​ളു​ടെ ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള സ്റ്റോ​ക്ക്, രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, വെ​റ്റ് വൈ​പ്സ് എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണ്.

4. രേ​ഖ​ക​ളും പ​ണ​വും

പാ​സ്‌​പോ​ർ​ട്ട്, ഇ​ൻ​ഷു​റ​ൻ​സ് രേ​ഖ​ക​ൾ, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ ഒ​രു വാ​ട്ട​ർ​പ്രൂ​ഫ് ക​വ​റി​ൽ സൂ​ക്ഷി​ക്കു​ക.

എ​ടി​എ​മ്മു​ക​ളും കാ​ർ​ഡ് മെ​ഷീ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യം വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​ത്യാ​വ​ശ്യ​ത്തി​ന് പ​ണ​വും ക​രു​ത​ണം.

5. മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ

ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബ്ലാ​ങ്ക​റ്റു​ക​ൾ, ജാ​ക്ക​റ്റു​ക​ൾ, ഗ്ലൗ​സു​ക​ൾ എ​ന്നി​വ​യും സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കാ​ൻ ഒ​രു വി​സി​ലും സൂ​ക്ഷി​ക്കു​ക.

വീ​ട്ടി​ൽ ചെ​റി​യ കു​ട്ടി​ക​ളോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, ഡ​യ​പ്പ​ർ എ​ന്നി​വ​യും കി​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം.

പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

ഈ ​കി​റ്റ് പെ​ട്ടെ​ന്ന് എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് വേ​ണം സൂ​ക്ഷി​ക്കാ​ൻ. പെ​ട്ടെ​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങേ​ണ്ടി വ​ന്നാ​ൽ എ​ളു​പ്പം കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു വാ​ട്ട​ർ​പ്രൂ​ഫ് ബാ​ക്ക്പാ​ക്കി​ൽ ഇ​വ സ​ജ്ജീ​ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും.

കി​റ്റി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും കാ​ലാ​വ​ധി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം.

കേ​വ​ലം ഒ​രു യു​ദ്ധ​ഭീ​തി എ​ന്ന​തി​ലു​പ​രി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ​യോ മ​റ്റ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ​യോ ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​നു​ള്ള ഒ​രു മു​ൻ​ക​രു​ത​ൽ കൂ​ടി​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു

Latest News

Corehub Up