ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ ടീമിന്റെ പോരാട്ടത്തിന് തുടക്കമായി. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങി. 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുന്നത്.തിലക് വർമയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ യുവതാരങ്ങളും ടീമിലുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എയുടെ സ്ഥാനം. ചിരവൈരികളായ പാക്കിസ്ഥാനും ഇതേ ഗ്രൂപ്പിലുണ്ട്. ഞായറാഴ്ചയാണ് ഇന്ത്യ-പാക് പോരാട്ടം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചൊവ്വാഴ്ച യുഎഇയെയും ഇന്ത്യ നേരിടും. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, ഹോങ്കോംഗ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ടീം ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ആയുഷ് ബദോനി, തിലക് വർമ (ക്യാപ്റ്റൻ), റിങ്കു സിങ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), സൂര്യാൻഷ് ഷെഡ്ഗെ, ഷഹ്ബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷിത് റാണ, പ്രിൻസ് യാദവ്.
ടീം നേപ്പാൾ: അർജുൻ കുമാൽ, ബസീർ അഹമ്മദ്, കുശാൽ ഭുർട്ടൽ, ലോകേഷ് ബാം, ദീപക് ഡുമ്രെ, നന്ദൻ യാദവ്, പവൻ സറഫ്, റാഷിദ് ഖാൻ, സന്ദീപ് ലാമിച്ചാനെ, ജി.സി.പ്രതിഷ്, ലളിത് രാജ്ബൻഷി.