Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emirates A380

Europe

എ​മി​റേ​റ്റ്സ് വി​മാ​നം മു​ക​ളി​ലൂ​ടെ പ​റ​ന്നു, ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യൂ​റോ​വിംഗ്സ്, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ളോ​ൺ: ഗ്രീ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര ദ്വീ​പാ​യ റോ​ഡോ​സി​ൽ നി​ന്ന് ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ലേ​ക്ക് 157 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന യൂ​റോ​വിം​ഗ്സ് വി​മാ​നം ശ​ക്ത​മാ​യ വി​മാ​ന​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് എ​യ​ർ​ഹോ​സ്റ്റ​സ് ഉൾപ്പെടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ഴാ​ണ് പു​റ​ത്തു​വ​ന്ന​ത്. യൂ​റോ​വിം​ഗ്സി​ന്‍റെ എ​യ​ർ​ബ​സ് എ320 ​വി​മാ​നം ബാ​ൽ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ലേ​ക്ക് പ​റ​ക്കാ​ൻ പൈ​ല​റ്റി​ന് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​മാ​നം ഉ​യ​രു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ശ​ക്ത​മാ​യി കു​ലു​ങ്ങു​ക​യും പെ​ട്ടെ​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ട്ടെ​ന്നു​ണ്ടാ​യ എ​യ​ർ​പോ​ക്ക​റ്റി​ൽ പെ​ട്ട വി​മാ​ന​ത്തി​ൽ, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്ന നാ​ല് യാ​ത്ര​ക്കാ​രും കാ​റ്റ​റിം​ഗ് ട്രോ​ളി​യു​മാ​യി നീ​ങ്ങു​ക​യാ​യി​രു​ന്ന എ​യ​ർ​ഹോ​സ്റ്റ​സു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

വി​മാ​നം താ​ഴ്ന്ന​പ്പോ​ൾ ഉ​ണ്ടാ​യ ശ​ക്ത​മാ​യ വാ​യു​മ​ർ​ദ്ദ​ത്തി​ൽ എ​യ​ർ​ഹോ​സ്റ്റ​സ് മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തു​ട​ർ​ന്ന് വി​മാ​നം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി കൊ​ളോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് കാ​ര​ണം ക​ന​ത്ത കാ​റ്റ​ല്ലെ​ന്നും തൊ​ട്ടു​മു​ന്നി​ൽ പ​റ​ന്ന മ​റ്റൊ​രു വി​മാ​ന​ത്തി​ൽ നി​ന്നു​ണ്ടാ​യ വാ​യു​ച്ചു​ഴി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ദു​ബാ​യി​യിൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പോ​യ എ​മി​റേ​റ്റ്സി​ന്‍റെ ഭീ​മ​ൻ എ380 ​വി​മാ​ന​ത്തി​ൽ നി​ന്നു​ണ്ടാ​യ "വേ​ക്ക് ട​ർ​ബു​ല​ൻ​സ്' ആ​ണെ​ന്ന സം​ശ​യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ളു​ടെ അ​റ്റ​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന ഈ ​വാ​യു​ചു​ഴി ചെ​റി​യ വി​മാ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക​ര​മാ​യേ​ക്കാം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​ൻ വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​മാ​ന​ത്തി​ലെ ബ്ലാ​ക്ക് ബോ​ക്സ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up