Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emojis

ഇമോജികൾ നമ്മെ നയിക്കും

ന​​​മ്മ​​​ൾ ഇ​​​ന്ന് വാ​​​ട്സാ​​​പ്പ് ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​ണ്. ഓ​​​രോ ഗ്രൂ​​​പ്പും ഓ​​​രോ ഗ്രാ​​​മ​​​മാ​​​ണ്. ഈ ​​​ഗ്രാ​​​മ​​​ങ്ങ​​​ളെ ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു കേ​​​ന്ദ്രം അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ണ്ട്. ന​​​മ്മ​​​ൾ അ​​​യ​​​യ്ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഡി​​​ലീ​​​റ്റ് ചെ​​​യ്താ​​​ൽ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ന​​​ല്ല​​​വ​​​ന്മാ​​​രാ​​​ണ്. അ​​​വ​​​ർ​​​ക്ക് അ​​​ല​​​ട്ട​​​ലി​​​ല്ല. എ​​​ന്നാ​​​ൽ, സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഡാ​​​റ്റ​​​യു​​​ടെ മൂ​​​ല്യം ഉ​​​ള്ള​​​തു​​​കൊ​​​ണ്ട് അ​​​ത് ന​​​ശി​​​ക്കു​​​മെ​​​ന്നു ക​​​രു​​​താ​​​ൻ വ​​​യ്യ. അ​​​യ​​​യ്ക്കു​​​ന്ന ഓ​​​രോ സ​​​ന്ദേ​​​ശ​​​വും ന​​​ശി​​​ക്കാ​​​തെ ശേ​​​ഖ​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. അ​​​തു പി​​​ൽ​​​ക്കാ​​​ല​​​ത്ത് ആ​​​രെ​​​ങ്കി​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചേ​​​ക്കാം. ഒ​​​രു സ​​​ന്ദേ​​​ശ​​​വും ര​​​ഹ​​​സ്യ​​​മ​​​ല്ല. ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​ല്ലാം പേ​​​ടി​​​ക്ക​​​ണം. അ​​​വ​​​രു​​​ടെ വാ​​​ട്സാ​​​പ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​രു രേ​​​ഖ​​​യാ​​​യി​​​രി​​​ക്കു​​​ന്നു. പ്രേം​​​ന​​​സീ​​​റും എം​​​ജി​​​ആ​​​റും ര​​​ക്ഷ​​​പ്പെ​​​ട്ടു; അ​​​വ​​​ർ​​​ക്ക് വാ​​​ട്സാ​​​പ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​ല്ല​​​ല്ലോ.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ വാ​​​ട്സാ​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന ന​​​മ്മ​​​ൾ ശ​​​രി​​​ക്കും ആ​​​രെ​​​യും കാ​​​ണാ​​​തെ, സം​​​സാ​​​രി​​​ക്കാ​​​തെ, സ്പ​​​ർ​​​ശി​​​ക്കാ​​​തെ ജീ​​​വി​​​തം ജീ​​​വി​​​ച്ചു​​​തീ​​​ർ​​​ക്കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​രാ​​​യി മാ​​​റി. മ​​​നു​​​ഷ്യ​​​രി​​​ൽ ഈ ​​​ക​​​പ​​​ട ആ​​​ത്മ​​​വി​​​ശ്വാ​​​സം ജ​​​നി​​​പ്പി​​​ച്ച​​​താ​​​ണ് വാ​​​ട്സാ​​​പ്പി​​​ന്‍റെ വി​​​ജ​​​യം.

ആ​​​രെ​​​യും കാ​​​ണാ​​​തെ ജീ​​​വി​​​ക്കാം. മൊ​​​ബൈ​​​ലി​​​ൽ മ​​​റ​​​ഞ്ഞി​​​രു​​​ന്നു വ​​​ർ​​​ത്ത​​​മാ​​​നം പ​​​റ​​​യാം. എ​​​ല്ലാ​​​വ​​​രും അ​​​ടു​​​ത്തു​​​ണ്ട്; എ​​​ന്നാ​​​ൽ, ആ​​​രും അ​​​ടു​​​ത്തി​​​ല്ല. എ​​​ല്ലാ​​​വ​​​രും സ്നേ​​​ഹി​​​ക്കു​​​ക​​​യാ​​​ണ്, എ​​​ന്നാ​​​ൽ ആ​​​രും സ്നേ​​​ഹി​​​ക്കു​​​ന്നി​​​ല്ല. ഫോ​​​ട്ടോ​​​ക​​​ളും ഇ​​​മോ​​​ജി​​​ക​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും​​​കൊ​​​ണ്ടു മാ​​​ത്രം ജീ​​​വി​​​ക്കു​​​ന്ന ന​​​ര​​​വം​​​ശ​​​മാ​​​ണ് ന​​​മ്മു​​​ടേ​​​ത്. പ്ര​​​തീ​​​തി​​​യാ​​​ണ് ജീ​​​വി​​​ത​​​മെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ച്ച വം​​​ശം. ഒ​​​രു പൂ​​​ച്ച​​​യോ സിം​​​ഹ​​​മോ പ​​​ക്ഷി​​​യോ പ്ര​​​തീ​​​തി​​​യി​​​ൽ ജീ​​​വി​​​ക്കു​​​ന്നി​​​ല്ല; എ​​​ന്നാ​​​ൽ, മ​​​നു​​​ഷ്യ​​​ൻ ജീ​​​വി​​​ക്കു​​​ന്നു. മ​​​നു​​​ഷ്യ​​​ർ​​​ക്ക് വി​​​കാ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​ച്ച് പെ​​​രു​​​മാ​​​റാം. ദേ​​​ഷ്യം തോ​​​ന്നു​​​മ്പോ​​​ൾ മു​​​ഖം മ​​​റ​​​ച്ചു​​​വ​​​ച്ച് ചി​​​രി​​​ക്കു​​​ന്ന ഇ​​​മോ​​​ജി​​​ക​​​ൾ കാ​​​ണി​​​ക്കാ​​​ൻ ഭാ​​​ഗ്യ​​​മു​​​ള്ള​​​വ​​​രാ​​​ണ് മ​​​നു​​​ഷ്യ​​​ർ. മു​​​ഖം മ​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും ഇ​​​മോ​​​ജി​​​ക​​​ളി​​​ലൂ​​​ടെ സ്വ​​​യം നി​​​ർ​​​മി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും ഏ​​​തൊ​​​രാ​​​ൾ​​​ക്കും ഇ​​​ന്നു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്.

2009 ഫെ​​​ബ്രു​​​വ​​​രി 24ന് ​​​വാ​​​ട്‌​​​സാ​​​പ്പി​​​നു തു​​​ട​​​ക്ക​​​മി​​​ടു​​​മ്പോ​​​ള്‍ ഈ ​​​ലോ​​​ക​​​ത്ത് ഇ​​​തു​​​പോ​​​ലെ സ്വ​​​ന്തം പേ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക ഫോ​​​ള്‍ഡ​​​റി​​​ല്‍ സ​​​ന്ദേ​​​ശ​​​വും ശ​​​ബ്ദ​​​വും ഫോ​​​ട്ടോ​​​യും സ​​​മ​​​യ​​​വും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ കൈ​​​മാ​​​റാ​​​വു​​​ന്ന ഒ​​​രു ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. വാ​​​ട്‌​​​സാ​​​പ്പ് പ​​​തി​​​നേ​​​ഴു വ​​​ര്‍ഷ​​​ങ്ങ​​​ള്‍കൊ​​​ണ്ട് സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​തി​​​ലോ​​​കം സൃ​​​ഷ്‌​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു. എ​​​സ്എം​​​എ​​​സി​​​ന്‍റെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​യി​​​ല്‍നി​​​ന്നാ​​​ണ് വാ​​​ട്‌​​​സാ​​​പ്പ് പോ​​​ലെ ഒ​​​രു ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ സൂ​​​പ്പ​​​ര്‍ മാ​​​ര്‍ക്ക​​​റ്റ് ഉ​​​ണ്ടാ​​​യ​​​ത്. 21-ാം നൂ​​​റ്റാ​​​ണ്ട് മൊ​​​ബൈ​​​ല്‍ ഫോ​​​ണിന്‍റേതാ​​​ണ്. അ​​​തി​​​ന്‍റെ മാ​​​യാ​​​ജാ​​​ല​​​വും വി​​​പ്ല​​​വ​​​വും തു​​​ട​​​ങ്ങി​​​യി​​​ട്ടേ​​​യു​​​ള്ളൂ.

ഫോ​​​ണി​​​ല്‍ ന​​​മ്മ​​​ള്‍ സം​​​സാ​​​രി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യെ ത​​​ത്സ​​​മ​​​യം പു​​​റ​​​ത്തു​​​ള്ള ഒ​​​രു ചു​​​വ​​​രി​​​ലോ പ്ര​​​ത​​​ല​​​ത്തി​​​ലോ നേ​​​രി​​​ല്‍ കാ​​​ണാ​​​മെ​​​ന്ന അ​​​ദ്ഭു​​​തം സം​​​ഭ​​​വി​​​ക്കാ​​​ന്‍ പോ​​​കു​​​ന്നു. അ​​​താ​​​യ​​​ത് ഫോ​​​ണി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍, പു​​​റ​​​ത്ത് ന​​​മ്മ​​​ള്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്ത് വ​​​ലി​​​യ സ്‌​​​ക്രീ​​​ന്‍ സ്‌​​​പെ​​​യ്‌​​​സി​​​ല്‍ കാ​​​ണാ​​​ന്‍ സാ​​​ധി​​​ക്കും. ഈ ​​​വി​​​പ്ല​​​വം മു​​​ന്നി​​​ല്‍ ക​​​ണ്ടി​​​ട്ടാ​​​കാം വാ​​​ട്‌​​​സാ​​​പ്പ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്നു വാ​​​ട്‌​​​സാ​​​പ്പ് മ​​​നു​​​ഷ്യ​​​ന്‍റെ വേ​​​ഗ​​​ത്തി​​​ന്‍റെ​​​യും അ​​​റി​​​വി​​​ന്‍റെ​​​യും അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ​​​യും ക​​​ല​​​യു​​​ടെ​​​യും പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​ണ്.

സ​​​മീ​​​പ​​​കാ​​​ല​​​ത്ത് വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ ഒ​​​രു മ​​​നോ​​​ഹ​​​ര​​​മാ​​​യ വീ​​​ഡി​​​യോ ക​​​ണ്ടു. പ്ര​​​മു​​​ഖ ഡ​​​ച്ച് പെ​​​യി​​​ന്‍റ​​​റാ​​​യ വി​​​ന്‍സ​​​ന്‍റ് വാ​​​ന്‍ഗോ​​​ഗ് വ​​​ര​​​ച്ച ചി​​​ത്ര​​​ങ്ങ​​​ള്‍ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ വ​​​ലു​​​താ​​​ക്കി ഒ​​​രു വെര്‍ച്വ​​​ല്‍ മ്യൂ​​​സി​​​യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ആ​​​ന​​​ന്ദ​​​ക​​​ര​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. വാ​​​ന്‍ഗോ​​​ഗി​​​ന്‍റെ ‘The starry night’ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍ പ്ര​​​കാ​​​ശവ​​​ര്‍ണ​​​ങ്ങ​​​ളി​​​ല്‍ തി​​​ള​​​ങ്ങി. വാ​​​ട്‌​​​സാ​​​പ്പ് അ​​​ത് കാ​​​ണാ​​​ന്‍ മാ​​​ത്ര​​​മ​​​ല്ല ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന​​​ത്; സ​​​മാ​​​ന​​​ മ​​​ന​​​സ്‌​​​ക​​​ര്‍ക്കാ​​​യി ഫോ​​​ര്‍വേ​​​ഡ് ചെ​​​യ്യാ​​​നു​​​മാ​​​ണ്.

ഇ​​​പ്പോ​​​ള്‍ വാ​​​ട്‌​​​സാ​​​പ്പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ര്‍ മെ​​​റ്റ​​​യാ​​​ണ്. മൊ​​​ബൈ​​​ല്‍ ആ​​​പ്പെ​​​ന്ന നി​​​ല​​​യി​​​ല്‍ വാ​​​ട്‌​​​സാ​​​പ്പ് അ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്. വ്യ​​​ക്തി​​​യു​​​ടെ ഏ​​​കാ​​​ന്ത​​​വും ര​​​ഹ​​​സ്യാ​​​ത്മ​​​ക​​​വു​​​മാ​​​യ ജീ​​​വി​​​ത​​​മാ​​​ണ് ഒ​​​രു പ്ര​​​ത്യേ​​​ക തു​​​ര​​​ങ്ക​​​ത്തി​​​ല്‍ എ​​​ന്ന​​​പോ​​​ലെ ആ​​​വി​​​ഷ്‌​​​കൃ​​​ത​​​മാ​​​വു​​​ന്ന​​​ത്. മു​​​ന്നൂ​​​റ് കോ​​​ടി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ള്ള വാ​​​ട്‌​​​സാ​​​പ്പ് ഏ​​​തൊ​​​രാ​​​ള്‍ക്കും ഒ​​​രു സാ​​​മൂ​​​ഹി​​​ക​​​ജീ​​​വി എ​​​ന്ന നി​​​ല​​​യ്ക്ക​​​പ്പു​​​റം ഒ​​​രു സാം​​​സ്‌​​​കാ​​​രി​​​ക ജീ​​​വി എ​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​കൂ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​ണ്. പ്രൊ​​​ഫൈ​​​ല്‍ ഫോ​​​ട്ടോ ഒ​​​രു ക​​​ലാ​​​മു​​​ദ്ര​​​യാ​​​ണ്, ക​​​ലാ​​​വ​​​ബോ​​​ധ​​​മാ​​​ണ് സാം​​​സ്‌​​​കാ​​​രി​​​ക ചി​​​ഹ്ന​​​മാ​​​ണ്.

എ​​​ന്താ​​​ണ് ന​​​മ്മു​​​ടെ ഉ​​​ള്ളി​​​ലെ സ​​​ന്ദേ​​​ശ​​​മെ​​​ന്നോ തൊ​​​ഴി​​​ലെ​​​ന്നോ, പ്ര​​​തി​​​നി​​​ധാ​​​ന​​​മെ​​​ന്നോ അ​​​തി​​​ല്‍നി​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല. അ​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​വു​​​മി​​​ല്ല. ഒ​​​രു പ്രൊ​​​ഫൈ​​​ല്‍ ഫോ​​​ട്ടോ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​നാ​​​യാ​​​ല്‍ മ​​​തി, നാം ​​​വ​​​ലി​​​യൊ​​​രു സാ​​​മൂ​​​ഹി​​​കക​​​ണ്ണി​​​യും സാം​​​സ്‌​​​കാ​​​രി​​​ക ജീ​​​വി​​​യു​​​മാ​​​കു​​​ക​​​യാ​​​ണ്. ന​​​മ്മെ ഒ​​​രി​​​ക്ക​​​ലും ഗൗ​​​നി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ര്‍ പോ​​​ലും ഒ​​​രു പ്രൊ​​​ഫൈ​​​ല്‍ ഉ​​​ട​​​മ എ​​​ന്ന നി​​​ല​​​യി​​​ല്‍ ന​​​മ്മെ മാ​​​നി​​​ക്കും. നാം ​​​ഒ​​​രു അ​​​ഭി​​​പ്രാ​​​യ​​​സ​​​മ്പ​​​ത്തി​​​ന്‍റെ സ​​​ര്‍വ​​​സൈ​​​ന്യാ​​​ധി​​​പ​​​നെ​​​ന്ന നി​​​ല​​​യി​​​ല്‍ അ​​​വി​​​ടെ ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

ഇ​​​മോ​​​ജി​​​ക​​​ള്‍ തീ​​​രു​​​മാ​​​നി​​​ക്കും.​​​ ന​​​മു​​​ക്ക് ഉ​​​റ​​​ക്ക​​​മോ വി​​​ശ്ര​​​മ​​​മോ ഇ​​​ല്ല. കാ​​​ര​​​ണം, ഓ​​​ഫ് ലൈ​​​നി​​​ലാ​​​യി​​​രി​​​ക്കു​​​മ്പോ​​​ഴും ന​​​മു​​​ക്കു​​​ള്ള സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വാ​​​ട്‌​​​സ​​​ാപ്പ് ശേ​​​ഖ​​​രി​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യാ​​​ണ്. പി​​​ന്നീ​​​ട് ഓ​​​ണ്‍ലൈ​​​നി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ അ​​​ത് തു​​​റ​​​ന്നു നോ​​​ക്കി​​​യാ​​​ല്‍ മ​​​തി. ന​​​മു​​​ക്കു​​​വേ​​​ണ്ടി സം​​​സാ​​​രി​​​ക്കാ​​​ന്‍ നാം ​​​മാ​​​ത്ര​​​മ​​​ല്ല ഉ​​​ള്ള​​​ത്; ഇ​​​മോ​​​ജി​​​ക​​​ളു​​​ണ്ട്. പ്രേ​​​മി​​​ക്കാ​​​ന്‍ വ​​​ള​​​രെ എ​​​ളു​​​പ്പ​​​മാ​​​ണ്. മാ​​​ന​​​സി​​​ക​​​മാ​​​യി ഒ​​​രു സ​​​മ്മ​​​ര്‍ദ​​​വും ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട; ഇ​​​മോ​​​ജി​​​ക​​​ള്‍ അ​​​തേ​​​റ്റെ​​​ടു​​​ത്തു കൊ​​​ള്ളും.

വാ​​​ക്കു​​​ക​​​ള്‍പോ​​​ലും ആ​​​വ​​​ശ്യ​​​മി​​​ല്ല. വാ​​​ക്കു​​​ക​​​ള്‍ക്കു പ​​​ക​​​രം ചി​​​ത്ര​​​ങ്ങ​​​ള്‍ അ​​​യ​​​ച്ചാ​​​ല്‍ മ​​​തി. ഒ​​​രു വാ​​​ട്‌​​​സാ​​​പ്പ് പ്രൊ​​​ഫൈ​​​ല്‍ ഉ​​​ട​​​മ ഒ​​​ന്നു ചി​​​രി​​​ക്കു​​​ന്ന​​​തി​​​നും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നും വ​​​ലി​​​യ അ​​​ര്‍ഥ​​​മു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ട് ചി​​​ല​​​ര്‍ മൗ​​​ന​​​മാ​​​ച​​​രി​​​ക്കും. ചി​​​ല​​​ര്‍ സു​​​ഹൃ​​​ത്താ​​​ണെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ഴും ന​​​മ്മു​​​ടെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ കി​​​ട്ടി​​​യെ​​​ന്ന് അ​​​റി​​​യി​​​ക്കു​​​ക​​​യി​​​ല്ല; പ്ര​​​തി​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. അ​​​വ​​​ര്‍ വാ​​​ട്‌​​​സാ​​​പ്പി​​​നെ ഒ​​​രു വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ യ​​​ന്ത്ര​​​മാ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​ത്. ഒ​​​രു ഗ്രൂ​​​പ്പി​​​ല്‍ പ്ര​​​വേ​​​ശ​​​നം കി​​​ട്ടു​​​ന്ന​​​ത് ഇ​​​ന്ന് താ​​​ര​​​ത​​​മ്യേ​​​ന എ​​​ളു​​​പ്പ​​​മാ​​​ണ്. ഇ​​​രു​​​ന്നൂ​​​റി​​​നു മു​​​ക​​​ളി​​​ല്‍ അം​​​ഗ​​​ങ്ങ​​​ള്‍ വ​​​രെ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍, ഗ്രൂ​​​പ്പം​​​ഗ​​​ങ്ങ​​​ള്‍ പ​​​ര​​​സ്പ​​​രം സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് അ​​​പൂ​​​ര്‍വ​​​മാ​​​ണ്. ചി​​​ല ഗ്രൂ​​​പ്പി​​​ല്‍നി​​​ന്ന് അം​​​ഗ​​​ങ്ങ​​​ളെ പു​​​റ​​​ത്താ​​​ക്കാ​​​റു​​​ണ്ട്. ഇ​​​ന്നു മി​​​ക്ക​​​വാ​​​റും എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ഓ​​​രോ വ​​​ര്‍ഷ​​​വും പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പു​​​ക​​​ളു​​​ണ്ട്. ഒ​​​രു ആ​​​പ്പു​​​ണ്ടാ​​​യ​​​തു​​​കൊ​​​ണ്ട് ന​​​മു​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ളോ​​​ടെ​​​യാ​​​ണെ​​​ങ്കി​​​ലും സ്‌​​​നേ​​​ഹ​​​ത്തോ​​​ടെ​​​യി​​​രി​​​ക്കാ​​​നാ​​​കു​​​ന്നു.

വാ​​​ട്‌​​​സാ​​​പ്പ് ന​​​മ്മു​​​ടെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ, വാ​​​ര്‍ത്താ​​​വി​​​ത​​​ര​​​ണ, സം​​​വേ​​​ദ​​​ന രം​​​ഗ​​​ങ്ങളിൽ ച​​​രി​​​ത്ര​​​ത്തെ ര​​​ണ്ടാ​​​യി പി​​​ള​​​ര്‍ത്തി​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണ് ത​​​രു​​​ന്ന​​​ത്. എ​​​ഴു​​​പ​​​തു​​​ക​​​ളി​​​ലെ​​​യും എ​​​ണ്‍പ​​​തു​​​ക​​​ളി​​​ലെ​​​യും സി​​​നി​​​മ​​​ക​​​ളി​​​ലെ പ്രേ​​​മ​​​രം​​​ഗ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യ​​​ത് ഈ ​​​ആ​​​പ്പ് ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ്. ആ​​​പ്പ് വ​​​ന്നശേ​​​ഷം പ​​​ഴ​​​യ പ്ര​​​ണ​​​യ​​​ലോ​​​ല​​​ഭാ​​​വ​​​ങ്ങ​​​ള്‍, നോ​​​ട്ട​​​ങ്ങ​​​ളി​​​ലെ​​​യും ച​​​ല​​​ന​​​ങ്ങ​​​ളി​​​ലെ​​​യും, വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​കാ​​​ത്ത വി​​​ധം തി​​​രോ​​​ധാ​​​നം ചെ​​​യ്തു. പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും പ​​​ര​​​സ്പ​​​ര സ്പ​​​ര്‍ശ​​​ത്തി​​​ന്‍റെ​​​യും ആ​​​ര്‍ദ്ര​​​മാ​​​യ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ള്‍ത​​​ന്നെ ഇ​​​ല്ലാ​​​താ​​​യി​​​രി​​​ക്കു​​​ന്നു. ബൃ​​​ഹ​​​ത്താ​​​യ ന​​​മ്മു​​​ടെ ആ​​​ന്ത​​​രി​​​ക ലോ​​​ക​​​ങ്ങ​​​ളും ഓ​​​ര്‍മ​​​ക​​​ളും ഒ​​​രു മി​​​ഥ്യാ​​​ലോ​​​ക​​​ത്ത് സ്റ്റ​​​ഫ് ചെ​​​യ്തു വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തുപോ​​​ലെ​​​യു​​​ള്ള അ​​​നു​​​ഭ​​​വ​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. ഇ​​​ന്നു വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ എ​​​ഴു​​​തു​​​ന്ന​​​വ​​​ര്‍ക്ക് വാ​​​യ​​​ന​​​ക്കാ​​​രെ വേ​​​ണ്ട; പ്രൊ​​​ഫൈ​​​ല്‍ ഉ​​​ട​​​മ​​​ക​​​ളെ മ​​​തി. അ​​​വ​​​ര്‍ അ​​​യ​​​യ്ക്കു​​​ന്ന ഇ​​​മോ​​​ജി​​​ക​​​ള്‍ മ​​​തി.

ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ള്‍ക്കു​​​മു​​​മ്പ് ഒ​​​രു യു​​​വാ​​​വ് ത​​​ന്‍റെ ‘ടെ​​​ക്കി’ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ വ​​​ലി​​​യ ഒ​​​രു ഉ​​​ള്‍നാ​​​ട​​​ന്‍ ചി​​​ന്ത് ഒ​​​രു ഗ്രൂ​​​പ്പി​​​ലി​​​ട്ട​​​ത് അ​​​തി​​​ശ​​​യി​​​പ്പി​​​ച്ചു. പൂ​​​ന്താ​​​ന​​​ത്തി​​​ന്‍റെ ‘ജ്ഞാ​​​ന​​​പ്പാ​​​ന’​​​പൂ​​​ര്‍ണ​​​മാ​​​യി വാ​​​യി​​​ക്കാ​​​വു​​​ന്ന ഒ​​​രു സൈ​​​റ്റ് ലി​​​ങ്ക് അ​​​വി​​​ടെ പോ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു പു​​​റ​​​മേ അ​​​ദ്ദേ​​​ഹം ജ്ഞാ​​​ന​​​പ്പാ​​​ന​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​​രു ല​​​ഘു ഇം​​​ഗ്ലീ​​​ഷ് പ്ര​​​സം​​​ഗ​​​വും ന​​​ട​​​ത്തി. പൂ​​​ന്താ​​​ന​​​ത്തി​​​നാ​​​ണ് വാ​​​ട്‌​​​സാ​​​പ്പ് വേ​​​ണ്ട​​​ത്; ന​​​മു​​​ക്കാ​​​ണ് അ​​​തു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​യോ​​​ജ​​​നം. ലൈ​​​ബ്ര​​​റി​​​ക​​​ളും പു​​​ത്ത​​​ന്‍കൂ​​​റ്റ് വാ​​​യ​​​ന​​​ക്കാ​​​രും ഉ​​​പേ​​​ക്ഷി​​​ച്ച ‘ജ്ഞാ​​​ന​​​പ്പാ​​​ന’ വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ വാ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്നു. കാ​​​ര​​​ണം, ഒ​​​രു ആ​​​പ്പും ജീ​​​വി​​​ത​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​വു​​​ന്നി​​​ല്ല.

Latest News

Corehub Up