Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emotion

'ന​മ്പ​ർ 7 എ​ക്കാ​ല​വും ഒ​രു വി​കാ​ര​മാ​ണ്'; ധോ​ണി​യു​ടെ പ​ടി​യി​റ​ക്ക​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി താ​ര​ങ്ങ​ൾ

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ മെ​ന്‍റ​റാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ, ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്‍റെ സു​വ​ർ​ണ ക​ളി​ക്ക​ള​ത്തി​ന് തി​ര​ശീ​ല​യി​ട്ടി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം എം.​എ​സ് ധോ​ണി. വി​ക്ക​റ്റ് കീ​പ്പ​ർ- ബാ​റ്റ​റാ​യി നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ ടീ​മി​നെ ന​യി​ച്ച ധോ​ണി​യു​ടെ പു​തി​യ ചു​വ​ടു​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ സി​നി​മാ​ലോ​ക​ത്തു​നി​ന്നും നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് സ്നേ​ഹ​വും ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

'ഒ​രാ​ൾ ന​മ്മു​ടെ ക​ൺ​മു​ന്നി​ൽ വ​ച്ച് ഒ​രു ഇ​തി​ഹാ​സ​മാ​യി വ​ള​രു​ന്ന​ത് കാ​ണാ​ൻ ഭാ​ഗ്യം ല​ഭി​ച്ച ത​ല​മു​റ​യി​ൽ പെ​ടാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം!' എ​ന്ന് ന​ട​ൻ കാ​ർ​ത്തി എ​ക്സി​ൽ കു​റി​ച്ചു. 'ധോ​ണി സാ​ർ, ന​മ്പ​ർ 7 എ​ന്ന​ത് ഒ​രി​ക്ക​ലും ഒ​രു ന​മ്പ​ർ മാ​ത്ര​മ​ല്ല. ചെ​ന്നൈ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത് എ​ണ്ണ​മ​റ്റ വി​കാ​ര​ങ്ങ​ളും അ​വി​സ്മ​ര​ണീ​യ​മാ​യ വി​ജ​യ​ങ്ങ​ളു​മാ​ണ്. നി​ങ്ങ​ളു​ടെ വി​ന​യ​വും ലാ​ളി​ത്യ​വും കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് സ്വാ​ധീ​നി​ച്ച​ത്. യാ​ത്ര എ​വി​ടേ​ക്കാ​യാ​ലും നി​ങ്ങ​ൾ എ​ന്നും ഞ​ങ്ങ​ളു​ടെ 'ത​ല'​യാ​യി​രി​ക്കും,' കാ​ർ​ത്തി കുറി​ച്ചു.

ധോ​ണി​യു​ടെ മൈ​താ​ന​ത്തി​ന​ക​ത്തെ​യും പു​റ​ത്തെ​യും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജി.​വി. പ്ര​കാ​ശ് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. 'എ​ന്നും ഞ​ങ്ങ​ൾ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു എം.​എ​സ്. ധോ​ണി,' അ​ദ്ദേ​ഹം കു​റി​ച്ചു.

സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ര​ത്ന​കു​മാ​റും ധോ​ണി​ക്ക് ന​ന്ദി അ​റി​യി​ച്ചു. 'നി​ങ്ങ​ളെ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ൽ എ​ക്കാ​ല​വും കാ​ണാ​ൻ ഞ​ങ്ങ​ൾ അത്യാഗ്ര​ഹി​ച്ചു​പോ​യി, ക്ഷ​മി​ക്കു​ക. ക്രി​ക്ക​റ്റ് വി​ജ​യ​ങ്ങ​ളു​ടെ സ​മ​യ​ത്ത് എ​പ്പോ​ഴും നി​ശ​ബ്ദ​നാ​യി ഒ​തു​ങ്ങി​നി​ന്ന​തു​പോ​ലെ, യാ​തൊ​രു ഒ​ച്ച​പ്പാ​ടു​ക​ളു​മി​ല്ലാ​തെ​യാ​ണ് നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം കൈ​മാ​റി പ​ടി​യി​റ​ങ്ങു​ന്ന​ത്,' ര​ത്ന​കു​മാ​ർ കു​റി​ച്ചു.

ക്രി​ക്ക​റ്റ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​നി​മ​യൊ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട്ട് പ്ര​ഭു​വും ധോ​ണി​ക്ക് ന​ന്ദി പ​റ​ഞ്ഞു​ക്കൊ​ണ്ട് രം​ഗ​ത്തെ​ത്തി. 'എ​ല്ലാ​ത്തി​നും ന​ന്ദി! എ​ല്ലാ സ്നേ​ഹ​ത്തി​നും ഓ​ർ​മ​ക​ൾ​ക്കും പ്ര​ചോ​ദ​ന​ത്തി​നും ന​ന്ദി! യാ​ത്ര പ​റ​യ​ട്ടെ എ​ന്‍റെ ക്യാ​പ്റ്റ​ൻ!' എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ന​ട​ൻ ധ​നു​ഷും ഇ​തി​നോ​ട​കം ത​ന്നെ ധോ​ണി​ക്കു​ള്ള സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നൊ​പ്പം മെ​ന്‍റ​റു​ടെ പു​തി​യ റോ​ളി​ൽ ധോ​ണി തി​ള​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​രും സി​നി​മാ​ലോ​ക​വും.

Latest News

Corehub Up