Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EmployeeRewards

Viral

ജീ​വ​ന​ക്കാ​ർ​ക്ക് കി​യ സോ​നെ​റ്റ് എ​സ്‌​യു​വി​ക​ൾ സ​മ്മാ​നി​ച്ച് ക​മ്പ​നി; ദീ​പാ​വ​ലി ആ​ഘോ​ഷ​മാ​ക്കി എം​ഐ​ടി​എ​സ് ഹെ​ൽ​ത്ത്‌​കെ​യ​ർ

ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ള ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ഐ​ടി​എ​സ് ഹെ​ൽ​ത്ത്‌​കെ​യ​ർ എ​ന്ന ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി, ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച സേ​വ​ന​ത്തെ​യും പ്ര​ക​ട​ന​ത്തെ​യും മു​ൻ​നി​ർ​ത്തി ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് പു​ത്ത​ൻ കി​യ സോ​നെ​റ്റ് എ​സ്‌​യു​വി​ക​ൾ കൈ​മാ​റി.

വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും കേ​ക്ക് മു​റി​ക്ക​ലി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ജീ​വ​ന​ക്കാ​ർ പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ക​വ​ർ മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​മ്പ​നി സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ എം.​കെ. ഭാ​ട്ടി​യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ർ ഡീ​ല​ർ​ഷി​പ്പി​ൽ വെ​ച്ചാ​യി​രു​ന്നു ഈ ​പ്ര​ത്യേ​ക ച​ട​ങ്ങ് ന​ട​ന്ന്.

ക​റു​ത്ത തു​ണി കൊ​ണ്ട് മൂ​ടി​യി​രു​ന്ന നാ​ല് എ​സ്‌​യു​വി​ക​ൾ ജീ​വ​ന​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി തു​റ​ക്കു​ക​യും, തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പാ​ട്ടും നൃ​ത്ത​വു​മാ​യി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്തു.

വ​ർ​ഷ​ങ്ങ​ളാ​യി സ്ഥാ​പ​ന​ത്തോ​ട് കാ​ണി​ച്ച വി​ശ്വ​സ്ത​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഈ ​അ​മൂ​ല്യ സ​മ്മാ​നം ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തെ​ന്ന് സ​മ്മാ​നാ​ർ​ഹ​നാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​റ്റ​നോ​ട്ട​ത്തി​ൽ വ​ലി​യൊ​രു ആ​ഡം​ബ​ര സ​മ്മാ​ന​മാ​യി തോ​ന്നാ​മെ​ങ്കി​ലും, വ്യ​ക്ത​മാ​യ ഒ​രു സാ​മ്പ​ത്തി​ക ച​ട്ട​ക്കൂ​ടി​ലാ​ണ് ഈ ​കാ​ർ സ​മ്മാ​ന പ​ദ്ധ​തി ക​മ്പ​നി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി അ​ട​യ്‌​ക്കേ​ണ്ട വ​ലി​യ തു​ക​യു​ടെ ഡൗ​ൺ പേ​യ്‌​മെ​ന്‍റ് ക​മ്പ​നി നേ​രി​ട്ട് വ​ഹി​ക്കു​ക​യും, തു​ട​ർ​ന്നു​ള്ള മാ​സ​ത്ത​വ​ണ​ക​ൾ ജീ​വ​ന​ക്കാ​രു​ടെ മാ​സ​ശ​മ്പ​ള​ത്തി​ൽ നി​ന്ന് ക്ര​മീ​ക​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. കാ​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ജീ​വ​ന​ക്കാ​രു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

കൂ​ടാ​തെ, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മു​ത​ൽ ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലു​ള്ള​വ​ർ​ക്ക് വ​രെ തു​ല്യ അ​വ​സ​രം ന​ൽ​കി​ക്കൊ​ണ്ട് സ്ഥാ​പ​ന​ത്തി​ൽ 18 മാ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക ല​ക്കി ഡ്രോ ​പ​ദ്ധ​തി​യും ക​മ്പ​നി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന രീ​തി ക​മ്പ​നി മു​ൻ​പും പി​ന്തു​ട​ർ​ന്നി​ട്ടു​ണ്ട്. 2024-ൽ ​ടാ​റ്റാ പ​ഞ്ച്, മാ​രു​തി സു​സു​കി ഗ്രാ​ന്‍റ് വി​റ്റാ​ര ഉ​ൾ​പ്പെ​ടെ 15 വാ​ഹ​ന​ങ്ങ​ൾ ക​മ്പ​നി ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. വ​ൻ പ്ര​ശം​സ​യോ​ടും അ​ഭി​ന​ന്ദ​ന​ങ്ങ​ളോ​ടെ​യു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ലോ​കം ഈ ​വാ​ർ​ത്ത​യെ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up