ന്യൂഡൽഹി: കേരളത്തിനു കേന്ദ്ര സാമൂഹിക നീതി ശക്തീകരണ വകുപ്പ് നൽകാനുള്ള 214 കോടി രൂപ ഉടൻ നൽകുമെന്ന ഉറപ്പ് ലഭിച്ചെന്നു സംസ്ഥാന പട്ടികജാതി പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി.
പാലക്കാട് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ നിർമിക്കുന്നതിനു കേന്ദ്ര സഹായം ലഭിക്കുമെന്നും കേന്ദ്ര കേന്ദ്ര സാമൂഹിക നീതി ശക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറിനെ സന്ദർശിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കെ.എ. തുളസി അറിയിച്ചു.
ശുചീകരണ തൊഴിലാളികളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.