Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Encroachments

Idukki

കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് പ​ട്ട​യം ന​ല്‍​കും: മ​ന്ത്രി​

കു​ട​യ​ത്തൂ​ര്‍: അ​ന​ര്‍​ഹ​മാ​യി ഭൂ​മി കൈ​യേ​റി​യ​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തി​നൊ​പ്പം അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി എ.​പി. അ​നി​ല്‍കു​മാ​ര്‍. കു​ട​യ​ത്തൂ​ര്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ല്‍ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല​യാ​ണ് ഇ​ടു​ക്കി. പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് പ​ട്ട​യം ല​ഭി​ക്ക​ണം. ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍ ചെ​യ്തു​കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു വീ​ഴ്ച​യു​മു​ണ്ടാ​വ​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​നം. അ​ത് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ന്‍, റ​വ​ന്യു വ​കു​പ്പ് സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജീ​വ​ന്‍ ബാ​ബു, കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ന്‍, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഉ​ഷ ഗോ​പി​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി പി. ​ജോ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ജ ച​ന്ദ്ര​ശേ​ഖ​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ.​ ത​സ്‌​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up