ബീഡ്: മറാഠ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ 20 ദിവസമായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.
മറാഠ സംവരണ വിഷയത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ മുംബൈയിലേക്ക് പ്രതിഷേധം നടത്തുമെന്ന് പാട്ടീൽ മുന്നറിയിപ്പ് നല്കി.
മഹാരാഷ്ട്ര മന്ത്രിമാരായ രാധാകൃഷ്ണ വിഖേ പാട്ടീൽ, ദാദാ ഭുസെ എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.