Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enforcement Directora

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊ​ച്ചി: അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യെ  കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ഇ​ഡി​യു​ടെ കൊ​ച്ചി യൂ​ണി​റ്റാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​ലി​സ്  എ​ഫ്‌​ഐ​ആ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. 

ത​ട്ടി​പ്പി​ല്‍ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഇ​ഡി ഈ ​വി​ഷ​യ​ത്തി​ല്‍ പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് കേ​സെ​ടു​ക്കാ​ന്‍ ഇ​ഡി​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍ പ്ര​കാ​ര​മാ​ണ് കൊ​ച്ചി യൂ​ണി​റ്റ് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ‌  ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്നും ഇ​തി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നും സം​ശ​യി​ച്ചു​കൊ​ണ്ടാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

ഒ​പ്പം ക​ലൂ​ര്‍ സ്റ്റേ​ഡി​യം കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണം ന​ട​ക്കും. സാ​ധാ​ര​ണ ഗ​തി​യി​ല്‍ സ്റ്റേ​ഡി​യം കൈ​മാ​റാ​ന്‍ അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ന​ല്‍​കേ​ണ്ടി വ​രി​ക. എ​ന്നാ​ല്‍ ഇ​ത്ര​യും പ​ണം ന​ല്‍​കാ​തെ​യാ​ണ് സ്റ്റേ​ഡി​യം റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്. ഇ​തി​ലും ഇ​ഡി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കാ​നും ആ​ന്റോ അ​ഗ​സ്റ്റി​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്താ​ണ് മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ നീ​ക്കം ന​ട​ന്ന​ത്. ഈ ​നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ണ്ടാ​യെ​ന്ന കാ​യി​ക വ​കു​പ്പ് റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌​ഐ​ടി​യും രൂ​പീ​ക​രി​ച്ചി​രു​ന്നു. 

ക​ള​മ​ശേ​രി പൊ​ലി​സ് ആ​ന്‍റോ അ​ഗ​സ്റ്റി​നെ ഒ​ന്നാം പ്ര​തി​യും റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​യെ ര​ണ്ടാം പ്ര​തി​യു​മാ​ക്കി എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

Latest News

Corehub Up