Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EngineeringMarvel

Video

പ്ര​ള​യ​താ​ണ്ഡ​വ​ത്തി​ലും ത​ക​രാ​തെ നേ​പ്പാ​ളി​ലെ പ​ച്ച​വീ​ട്: അ​ത്ഭു​ത അ​തി​ജീ​വ​ന​ത്തി​ന് പി​ന്നി​ലെ ശാ​സ്ത്രീ​യ കാ​ര​ണം

വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും വേ​രോ​ടെ പി​ഴു​തെ​റി​യ​പ്പെ​ട്ട മ​ര​ങ്ങ​ളും പേ​റി കു​തി​ച്ചെ​ത്തി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നേ​പ്പാ​ളി​ലെ ഒ​രു ഗ്രാ​മം ഒ​ന്നാ​കെ ത​രി​പ്പ​ണ​മാ​യ​പ്പോ​ഴും, ഒ​രൊ​റ്റ വീ​ട് മാ​ത്രം അ​ത്ഭു​ത​ക​ര​മാ​യി അ​ടി​യു​റ​ച്ചു നി​ന്നു.

ചു​റ്റു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ ത​ക​ർ​ന്നു വീ​ണ​പ്പോ​ൾ, വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ അ​ഭ​യം പ്രാ​പി​ച്ച കു​ടും​ബ​വും അ​വ​രെ മു​ട്ടി ചു​റ്റും ഒ​ഴു​കു​ന്ന പ്ര​ള​യ​ജ​ല​വും അ​ട​ങ്ങി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

പ്ര​കൃ​തി​യു​ടെ അ​തി​ശ​ക്ത​മാ​യ പ്ര​ഹ​ര​ത്തെ അ​തി​ജീ​വി​ച്ച് വീ​ടും അ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബ​വും ഒ​രു പോ​റ​ലു​മേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ വീ​ടു​ക​ളെ​ല്ലാം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ​പ്പോ​ഴും ഈ ​കെ​ട്ടി​ടം മാ​ത്രം എ​ങ്ങ​നെ നി​ല​നി​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ ചെ​ന്നെ​ത്തു​ന്ന​ത് അ​തി​ന്‍റെ നി​ർ​മ്മാ​ണ രീ​തി​യി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​ന​ത്തി​ലു​മാ​ണ്.

ഹി​മാ​ല​യ​ൻ താ​ഴ്‌​വ​ര​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ക​ല്ലു​ക​ൾ മാ​ത്രം വെ​ച്ചു​ണ്ടാ​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് വ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ പ്ര​ഹ​ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ ത​ക​രാ​തെ നി​ന്ന പ​ച്ച​വീ​ട് ക​മ്പി​ക​ളും സി​മ​ന്‍റും ചേ​ർ​ത്തു​ള്ള ഉ​റ​പ്പു​ള്ള കോ​ൺ​ക്രീ​റ്റ് ഫ്രെ​യി​മി​ലാ​ണ് പ​ണി​തി​രു​ന്ന​ത്.

തൂ​ണു​ക​ളും ബീ​മു​ക​ളും അ​ടി​ത്ത​റ​യും ത​മ്മി​ൽ സ്റ്റീ​ൽ ക​മ്പി​ക​ളാ​ൽ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ, വെ​ള്ള​ത്തി​ന്‍റെ അ​തി​ശ​ക്ത​മാ​യ വ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ്ദ​ത്തെ ത​ക​ർ​ന്നു​പോ​കാ​തെ ഭൂ​മി​യി​ലേ​ക്ക് ച​ലി​പ്പി​ക്കാ​ൻ ഈ ​കെ​ട്ടി​ട​ത്തി​ന് സാ​ധി​ച്ചു.

ഇ​തി​നു​പു​റ​മേ വീ​ട് സ്ഥി​തി​ചെ​യ്തി​രു​ന്ന സ്ഥാ​ന​വും ര​ക്ഷ​പ്പെ​ട​ലി​ന് വ​ഴി ഒ​രു​ക്കി. വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും ക​ന​ത്ത അ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴു​കി​പ്പോ​യ പ്ര​ള​യ​ത്തി​ന്‍റെ പ്ര​ധാ​ന ചാ​ലി​ൽ നി​ന്നും മാ​റി, അ​ല്പം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഈ ​വീ​ട് ഉ​ണ്ടാ​യി​രു​ന്ന​ത്.

കൂ​ടാ​തെ വീ​ടി​ന്‍റെ ഒ​തു​ക്ക​മു​ള്ള ഘ​ട​ന കാ​ര​ണം വെ​ള്ള​വും ചെ​ളി​യും അ​തി​ലേ​ക്ക് നേ​രി​ട്ട് പ​തി​ക്കു​ന്ന​തി​ന് പ​ക​രം ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യും പി​രി​ഞ്ഞു ഒ​ഴു​കി​പ്പോ​വു​ക​യാ​യി​രു​ന്നു. ആ​ദ്യ ത​രം​ഗ​ത്തി​ൽ വീ​ടി​ന് ചു​റ്റും അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി പി​ന്നീ​ട് വ​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ വീ​ടി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റാ​തെ തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

എ​ഞ്ചി​നീ​യ​റിം​ഗ് മി​ക​വും ഭൂ​മി​യു​ടെ അ​നു​കൂ​ല സ്ഥാ​ന​വും ഒ​ന്നി​ച്ച​താ​ണ് ഈ ​ദു​ര​ന്ത​മു​ഖ​ത്ത് ആ ​കു​ടും​ബ​ത്തി​ന് ര​ക്ഷ​യാ​യ​ത്. അ​തി​നി​ടെ, നേ​പ്പാ​ളി​ൽ വീ​ശി​യ​ടി​ച്ച ഈ ​പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ൽ ഇ​തു​വ​രെ എ​ഴു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up