Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EnglandWin

ക്ലീ​ൻ സ്വീ​പ്പ്; അ​ഞ്ചാം അ​ങ്ക​ത്തി​ലും ഇ​ന്ത്യ ത​ക​ർ​ന്ന​ടി​ഞ്ഞു

സ​താം​പ്ട​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ഞ്ചാം ടി20 ​മ​ത്സ​ര​ത്തി​ലും ഇം​ഗ്ല​ണ്ടി​ന് ജ​യം. 57 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ആ​തി​ഥേ​യ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് 4-0 സ്വ​ന്ത​മാ​ക്കി. ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇം​ഗ്ല​ണ്ട് മു​ന്നോ​ട്ടു​വെ​ച്ച 258 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സാ​ണ് നേ​ടി​യ​ത്. 35 പ​ന്തി​ല്‍ 56 റ​ണ്‍​സെ​ടു​ത്ത ഇ​ഷാ​ന്‍ കി​ഷ​നും, 25 പ​ന്തി​ല്‍ 53 റ​ണ്‍​സെ​ടു​ത്ത തി​ല​ക് വ​ര്‍​മ​യും മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്.

ശ്രേ​യ​സ് അ​യ്യ​ര്‍ (28), സ​ഞ്ജു സാം​സ​ണ്‍ (27) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സാം ​ക​റ​നും ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ ആ​ദി​ല്‍ റ​ഷീ​ദു​മാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്.

നേ​ര​ത്തെ ജോ​സ് ബ​ട്‌​ല​റു​ടെ (64 പ​ന്തി​ല്‍ 131) ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യും 45 പ​ന്തി​ല്‍ 95 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ക്യാ​പ്റ്റ​ന്‍ ഹാ​രി ബ്രൂ​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ടു​മാ​ണ് ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഈ ​പ​ര​മ്പ​ര തോ​ൽ​വി​യോ​ടെ ഇ​ന്ത്യ​ക്ക് ഐ​സി​സി ടി20 ​റാ​ങ്കിം​ഗി​ലെ ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യി. ഇം​ഗ്ല​ണ്ടാ​ണ് പു​തി​യ ഒ​ന്നാം റാ​ങ്കു​കാ​ർ.

Latest News

Corehub Up