Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : English Premier Leagu

ആ​​യി​​ര​​ത്തി​​ല്‍ പെ​​പ് ജ​​യം

മാ​​ഞ്ച​​സ്റ്റ​​ര്‍: മാ​​നേ​​ജ​​ര്‍ എ​​ന്ന നി​​ല​​യി​​ലെ 1000-ാമ​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം.

3-0ന് ​​പെ​​പ് സം​​ഘം സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി. എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് (29’), നി​​ക്കോ ഗോ​​ണ്‍​സാ​​ല​​സ് (45+3’), ജെ​​റെ​​മി ഡോ​​ക്കു (63’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. ജ​​യ​​ത്തോ​​ടെ 11 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 22 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. 26 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ലാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

716/1000

ഫു​​ട്‌​​ബോ​​ള്‍ മാ​​നേ​​ജ​​ര്‍ ക​​രി​​യ​​റി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള 1000 മ​​ത്സ​​ര​​ത്തി​​ല്‍ 716 ജ​​യം സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ ആ​​യി​​രം മ​​ത്സ​​ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ജ​​യ​​മെ​​ന്ന റി​​ക്കാ​​ര്‍​ഡും പെ​​പ്പി​​നു സ്വ​​ന്തം. ആ​​ദ്യ 1000 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യ്ക്ക് 638ഉം ​​അ​​ല​​ക്‌​​സ് ഫെ​​ര്‍​ഗൂ​​സ​​ന് 632ഉം ​​ജ​​യം നേ​​ടാ​​നേ സാ​​ധി​​ച്ചി​​രു​​ന്നു​​ള്ളൂ.

Latest News

Corehub Up