Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engulfed

ബഹളത്തിൽ മുങ്ങി സഭാ സമ്മേളനം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ര​​​ടി പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​തി​​​പ​​​ക്ഷം ക​​​ടു​​​പ്പി​​​ച്ച​​​തോ​​​ടെ പാ​​​ർ​​​ല​​​മെ​​ന്‍റി​​ന്‍റെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ ആ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ മു​​​ങ്ങി.

നീ​​​റ്റ് ക്ര​​​മ​​​ക്കേ​​​ടും പാ​​​ർ​​​ല​​​മെ​​​ന്‍റ് മാ​​​ർ​​​ച്ചി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​വും പ്ര​​​തി​​​പ​​​ക്ഷം ചോ​​​ദ്യം ചെ​​​യ്തു. ആ​​​ദ്യം ച​​​ർ​​​ച്ച​​​യ്ക്ക് ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ പി​​​ന്നീ​​​ട് നി​​​ല​​​പാ​​​ട് മാ​​​റ്റി​​​യ​​​പ്പോ​​​ൾ ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​ന്‍റെ രാ​​​ജി​​​ക്കു ശേ​​​ഷം ച​​​ർ​​​ച്ച എ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് പ്ര​​​തി​​​പ​​​ക്ഷം ചു​​​വ​​​ട് മാ​​​റി. ഇ​​​തോ​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ അ​​​ഞ്ച് ദി​​​വ​​​സ​​വും ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ ഇ​​​രു സ​​​ഭ​​​ക​​​ളും പി​​​രി​​​യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന് നി​​​യ​​​മ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന ബി​​​ല്ല് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​ൻ മാ​​​ത്ര​​​മേ ക​​​ഴി​​​ഞ്ഞു​​ള്ളൂ.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും ചേ​​​ർ​​​ന്നെ​​​ങ്കി​​​ലും പ്ര​​​തി​​​പ​​​ക്ഷം ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധ മു​​​ദ്രാവാ​​ക്യ​​ങ്ങ​​​ൾ മു​​​ഴ​​​ക്കി​​​യ​​​തോ​​​ടെ 12 വ​​​രെ ഇ​​​രു സ​​​ഭ​​​ക​​​ളും നി​​​ർ​​​ത്തി​​​വ​​​ച്ചു. പി​​​ന്നീ​​​ട് സ​​ഭ ചേ​​ർ​​ന്ന​​പ്പോ​​ൾ ച​​​ർ​​​ച്ച​​​യ്ക്ക് ത​​​യാ​​​റാ​​​ണെ​​​ന്ന് പാ​​​ർ​​​ല​​​മെ​​ന്‍റ​​റി​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ഇ​​​സ്തി​​​ഫാ ദോ (​​രാ​​​ജി ന​​​ൽ​​​കൂ) എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ​​​ല എം​​​പി​​​മാ​​​രും ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​മ്പോ​​​ൾ രാ​​​ഹു​​​ൽ അ​​​തി​​​ന് സ​​​മ്മ​​​തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് റി​​​ജി​​​ജു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

തു​​​ട​​​ർ​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി സം​​​സാ​​​രി​​​ക്കാ​​​ൻ എ​​​ണീ​​​റ്റ​​​പ്പോ​​​ൾ സ്പീ​​​ക്ക​​​ർ ചേം​​​ബ​​​റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പാ​​​ന​​​ൽ അം​​​ഗം ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ല്ല.

ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​ശേ​​​ഷം സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ന​​​ൽ​​​കി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി സ​​​ഭ​​​യി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​​തോ​​​ടെ മ​​​റ്റ് എം​​​പി​​​മാ​​​ർ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ സ​​​ഭ പി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up