Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enough Endurance

സ​​​​ഹ​​​​നം മ​​​​തി ശ​​​​ബ്‌ദമു​​​​യ​​​​ർ​​​​ത്താം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ഹ​​​​നം മ​​​​തി​​​​യാ​​​​ക്കാം, തു​​​​റ​​​​ന്നു സം​​​​സാ​​​​രി​​​​ക്കാം. സ്പീ​​​​ക്ക് അ​​​​പ്പു​​​​മാ​​​​യി കേ​​​​ര​​​​ള പൊ​​​​ലി​​​​സ്. ഗാ​​​​ർ​​​​ഹി​​​​ക പീ​​​​ഡ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷ​​​​യും പി​​​​ന്തു​​​​ണ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള പൊ​​​​ലി​​​​സ് ‘സ്പീ​​​​ക്ക് അ​​​​പ്പ് ’ എ​​​​ന്ന പേ​​​​രി​​​​ൽ പ്ര​​​​ത്യേ​​​​ക ദൗ​​​​ത്യ​​​​സേ​​​​ന രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. ഐ​​​​ജി അ​​​​ജി​​​​ത ബീ​​​​ഗ​​​​ത്തിനാണ് സ്പീ​​​​ക്ക് അ​​​​പ്പി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക ചു​​​​മ​​​​ത​​​​ല.

സ​​​​ഹ​​​​നം മ​​​​തി, ഇ​​​​നി ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്തേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണ് ’ എ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് സ്പീ​​​​ക്ക് അ​​​​പ്പി​​​​ലൂ​​​​ടെ ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു. സ്ത്രീ​​​​ക​​​​ളെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യും ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യും ത​​​​ക​​​​ർ​​​​ക്കു​​​​ന്ന നി​​​​ശ​​​​ബ്‌ദ ​​​കൊ​​​​ല​​​​യാ​​​​ളി​​​​യാ​​​​ണ് ഗാ​​​​ർ​​​​ഹി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ.

സാ​​​​മ്പ​​​​ത്തി​​​​ക​​​​മോ കു​​​​ടും​​​​ബ​​​​പ​​​​ര​​​​മോ ആ​​​​യ ഭ​​​​യം മൂ​​​​ലം ഒ​​​​രു സ്ത്രീ​​​​ക്കും നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത​​​​വി​​​​ധം ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​വും പൊ​​​​ലിസ് ന​​​​ട​​​​ത്തു​​​​ക. ഗാ​​​​ർ​​​​ഹി​​​​ക അ​​​​തി​​​​ക്ര​​​​മം ത​​​​ട​​​​യു​​​​ക, അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യ​​​​വും കൗ​​​​ൺ​​​​സലിം​​​​ഗും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ താ​​​​മ​​​​സ​​​​വും ഉ​​​​പ​​​​ജീ​​​​വ​​​​ന പി​​​​ന്തു​​​​ണ​​​​യും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ്പീ​​​​ക്ക് അ​​​​പ്പി​​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ. ഗാ​​​​ർ​​​​ഹി​​​​ക പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള സ്ത്രീ​​​​ക​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി സ​​​​ഹാ​​​​യം തേ​​​​ടാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും സ്പീ​​​​ക്ക് അ​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കും.

പ​​​​രാ​​​​തി എ​​​​ങ്ങ​​​​നെ ന​​​​ൽ​​​​ക​​​​ണം, ല​​​​ഭ്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യം എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ്, തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ങ്ങ​​​​നെ ന​​​​ട​​​​ക്കും തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ്പീ​​​​ക്ക് അ​​​​പ്പ് പ​​​​രാ​​​​തി​​​​ക്കാ​​​​ർ​​​​ക്കു സ​​​​ഹാ​​​​യം ന​​​​ൽ​​​​കും. ഒ​​​​രു സ​​​​ഹോ​​​​ദ​​​​രി​​​​യോ​​​​ടോ സു​​​​ഹൃ​​​​ത്തി​​​​നോ​​​​ടോ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് സ്‌​​​​പീ​​​​ക്ക​​​​പ്പി​​​​ലു​​​​ണ്ടാ​​​​വു​​​​ക.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പൊ​​​​ലി​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽനി​​​​ന്ന് മാ​​​​റി അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത​​​​യ്ക്ക് പൂ​​​​ർ​​​​ണ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​ട​​​​പെ​​​​ട​​​​ൽ. വി​​​​വ​​​​രം ല​​​​ഭി​​​​ച്ചാ​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക വേ​​​​ഷ​​​​ത്തി​​​​ല​​​​ല്ലാ​​​​തെ പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടും. ഓ​​​​രോ കേ​​​​സി​​​​നും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ കേ​​​​സി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി, കൗ​​​​ൺ​​​​സലിം​​​​ഗ്, ഉ​​​​പ​​​​ജീ​​​​വ​​​​ന പി​​​​ന്തു​​​​ണ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​ഴ്ച​​​​യി​​​​ലൊ​​​​രി​​​​ക്ക​​​​ൽ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തും.

ഡി​​​​ജി​​​​റ്റ​​​​ൽ ഹെ​​​​ൽ​​​​പ്പ്‌​​​​ലൈ​​​​ൻ, വാ​​​​ട്സാ​​​​പ്പ്, പ്ര​​​​ത്യേ​​​​ക മൊ​​​​ബൈ​​​​ൽ ആ​​​​പ്പ് എ​​​​ന്നി​​​​വ വ​​​​ഴി പ​​​​രാ​​​​തി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും പ്ര​​​​ധാ​​​​ന ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​ർ സ​​​​ജ്ജ​​​​മാ​​​​ക്കും.

പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് സ​​​​മാ​​​​ന​​​​മാ​​​​യി അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ളു​​​​ടെ വ്യ​​​​ക്തി​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കും. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ൽ ഷെ​​​​ൽ​​​​ട്ട​​​​ർ ഹോ​​​​മു​​​​ക​​​​ളും തൊ​​​​ഴി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കാ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്. 1973-ൽ ​​​​രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി വ​​​​നി​​​​താ പൊ​​​​ലി​​​​സ് സം​​​​വി​​​​ധാ​​​​നം ആ​​​​രം​​​​ഭി​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​ലി​​​​സ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണ് സ്പീ​​​​ക്ക് അ​​​​പ്പ്.

ഗാ​​​​ർ​​​​ഹി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ പൊ​​​​ലി​​​​സ് ക്ലി​​​​യ​​​​റ​​​​ൻ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ടും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ജി​​​​ത ബീ​​​​ഗം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up