ബർലിൻ : വിശ്വാസികളുടെ മനംനിറയ്ക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് പാറേല്‍ പള്ളി എന്നറിയപ്പെടുന്ന പ്രശസ്തമായ മര്‍ത്തമറിയം ബസിലിക്ക. ഈ നവംബര്‍ 21~ന് പരിശുദ്ധ മര്‍ത്തമറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈന്‍ ബസിലിക്കയുടെ കൂദാശാ കര്‍മ്മം നടക്കാനിരിക്കുന്ന ധന്യവേളയെ വരവേറ്റുകൊണ്ട്, പാറേല്‍ മാതാവിന്റെ മാധ്യസ്ഥ്യം തേടിക്കൊണ്ടുള്ള 'എന്റെ പാറേല്‍ മാതാവേ' എന്ന മനോഹരമായ ഭക്തിഗാന ആല്‍ബം സംഗീതപ്രേമികള്‍ക്കായി അണിയിച്ചൊരുക്കുകയാണ് ജര്‍മന്‍ മലയാളിയും ചങ്ങനാശേരി അതിരൂപതാംഗവും, പ്രവാസി അപ്പസ്തോലേറ്റ് ജര്‍മനിയുടെ കോഓര്‍ഡിനേറ്ററുമായ ജോസ് കുമ്പിളുവേലില്‍.
1988 മുതല്‍ ഭക്തിഗാന മേഖലയില്‍ തനതായ മുഖമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സും യൂറോപ്പിലെ ആദ്യത്തെ(2007) മലയാളത്തിലുള്ള ഓണ്‍ലൈന്‍ മീഡിയായ പ്രവാസിഓണ്‍ലൈനും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ഗാനം വിശ്വാസികള്‍ക്ക് ആത്മീയ ചൈതന്യം പകരുന്ന രീതിയിലാണ് വരികള്‍ എഴുതിയിരിയ്ക്കുന്നത്.
ചങ്ങനാശേരി അതിരൂപതയുടെ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പും കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ (KCBC) സെക്രട്ടറി ജനറലുമായ ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍, അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ പ്രത്യേക അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടും കൂടിയാണ് ഈ ആല്‍ബം പുറത്തിറങ്ങുന്നത്. ചങ്ങനാശേരി അതിരൂപതയുടെ പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ.റ്റെജി പുതുവീട്ടില്കളത്തിന്റെ പ്രത്യേക സാന്നിധ്യവും ആശംസകളും ഈ സംരംഭത്തിന് കരുത്തുപകരുന്നുണ്ട്.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും നിരവധി ഗാനങ്ങള്‍ ക്രിസ്തീയ ഭക്തിഗാനമേഖലയ്ക്ക് സമ്മാനിച്ച ജോസ് കുമ്പിളുവേലില്‍ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് ചങ്ങനാശേരി സ്വദേശി പ്രിന്‍സ് മൈക്കിള്‍ ജോസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ലിബിന് സ്കറിയയുടെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മനോഹരമായ ആലാപനവും, ബിനു മാതിരമ്പുഴയുടെ പശ്ചാത്തല സംഗീതവും ഗാനത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. ഓഡിയോ മീകാസ് സ്ററുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന്റെ മിക്സിങ് & മാസ്റററിംഗ് നിര്‍വഹിച്ചിരിക്കുന്നത് കുട്ടി ജോസ് ആണ്. ജെറമിയ വീഡിയോ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഡിസൈന്‍ മേക്കേഴ്സിന്റെ മനോഹരമായ ചിത്രീകരണത്തിലൂടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ളായിക്കരി പാറയില്‍ സേവ്യര്‍ പി.ജോസഫാണ് പ്രോജക്ടിന്റെ കോഓര്‍ഡിനേറ്റര്‍.
"അഞ്ചു വിളക്കിന് ദീപം തെളിയും നാട്ടില്‍" എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഡിസൈനിംഗ് വളരെ പുതുമ പകരുന്നതാണ്. സീറോ മലബാര്‍ സഭയുടെ വി.കുര്‍ബാനയിലെ പ്രാരംഭ ഗാനമായ "അന്നാപ്പെസഹാത്തിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍" എന്ന പ്രശസ്തമായ ഗാനം ഉള്‍പ്പടെ നാലായിരത്തോളം ഗാനങ്ങള്‍ രചിച്ച പരേതനായ (2018ല്‍) ഫാ.ജി.റ്റി.ഊന്നുകല്ലില്‍ അച്ചന്റെ സഹോദരിപുത്രനാണ് ജോസ് കുമ്പിളുവേലില്‍.
1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ യൂറോപ്പിലെ ആദ്യത്തെ (2007) മലയാളത്തിലുള്ള ന്യൂസ് പോര്‍ട്ടലായ പ്രവാസി ഓണ്‍ലൈനിന്റെ സഹകരണത്തോടെ ഷീന കുമ്പിളുവേലില്‍, ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. കുമ്പിള് ക്രിയേഷന്‍സിന്റെ (Kumpil Creations) ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആഗോള മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിനായി ഗാനം റിലീസ് ചെയ്യുന്നത്.
നവംബര്‍ 21~ലെ ചരിത്രപ്രധാനമായ ബസിലിക്ക കൂദാശാ തിരുനാളിന് മാറ്റുകൂട്ടാന്‍ എത്തുന്ന 'എന്റെ പാറേല്‍ മാതാവേ' എന്ന ഭക്തിഗാനം എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങളില്‍ പ്രത്യേക ഇടം നേടുമെന്നതില്‍ സംശയമില്ല.
https://www.youtube.com/@KUMPILCREATIONS