Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EnteParelMathave

Europe

"എന്‍റെ പാറേൽ മാതാവേ' ഭക്തിഗാനം തരംഗമാകുന്നു; രണ്ട് ദിവസം കൊണ്ട് 25,000 കാഴ്ചക്കാർ

ബെ​ര്‍​ലി​ന്‍: ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മ​ര്‍​ത്ത് മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്ര​യി​ൻ ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശാ ക​ര്‍​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ങ്ങി​യ "എ​ന്‍റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന മാ​ലാ​ഖ​മാ​രു​ടെ പാ​ട്ടി​ല്‍ വി​രി​യു​ന്ന പ്രാ​ര്‍​ഥ​നാ​സ​മ​ര്‍​പ്പ​ണ മ​രി​യ​ന്‍ ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​കു​ക മാ​ത്ര​മ​ല്ല ആ​ല്‍​ബം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും യൂ​ട്യൂ​ബി​ലും വ​ന്‍ സ്വീ​കാ​ര്യ​ത നേ​ടി വൈ​റ​ലാ​കു​ന്നു.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും പ്ര​വാ​സി ഓ​ണ്‍​ലൈ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച ഈ ​ഗാ​നം പു​റ​ത്തി​റ​ങ്ങി ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ 25,000ത്തോ​ളം പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ര്‍​ന്നാ​ണ് മു​ന്നേ​റു​ന്ന​ത്.

ഗാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍

ആ​ത്മീ​യ തു​ട​ക്കം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ട്രോ​പൊ​ളി​റ്റ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​ത്തോ​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളോ​ടെ​യു​മാ​ണ് ഗാ​നം ആ​രം​ഭി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി​യു​ടെ ത​നി​മ: "അ​ഞ്ചു വി​ള​ക്കി​ന്‍ ദീ​പം തെ​ളി​യും നാ​ട്ടി​ല്‍...' എ​ന്ന ഹൃ​ദ്യ​മാ​യ വ​രി​ക​ളി​ലൂ​ടെ ച​ങ്ങ​നാ​ശേ​രി​യു​ടെ സാം​സ്കാ​രി​ക - ആ​ത്മീ​യ ത​നി​മ​യെ ചേ​ര്‍​ത്തു​നി​ര്‍​ത്തി, വി​ശ്വാ​സി​ക​ളെ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഗാ​ന​ത്തിന്‍റെ ഡി​സൈ​നിം​ഗ് വ​ള​രെ പു​തു​മ പ​ക​രു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ണി​യ​റ ശി​ല്‍​പ്പി​ക​ള്‍

പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ഖ​ല​യ്ക്ക് സ​മ്മാ​നി​ച്ച ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന് പ്രി​ന്‍​സ് മൈ​ക്കി​ള്‍ ജോ​സ​ഫാ​ണ് സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ര്‍​ത്തു​ന്ന ലി​ബി​ന്‍ സ്ക​റി​യ​യു​ടെ മ​നോ​ഹ​ര​മാ​യ ആ​ലാ​പ​ന​വും ബി​നു മാ​തി​ര​മ്പു​ഴ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഗാ​ന​ത്തെ കൂ​ടു​ത​ല്‍ ഹൃ​ദ്യ​വും മി​ഴി​വും പ​ക​രു​ന്നു. ഓ​ഡി​യോ മീ​കാ​സ് സ്റ്റു​ഡി​യോ​യി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത ഗാ​ന​ത്തി​ന്‍റെ മി​ക്സിംഗ് & മാ​സ്റ്ററിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കു​ട്ടി ജോ​സ് ആ​ണ്.

ജെ​റ​മി​യ വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം ഡി​സൈ​ന്‍ മേ​ക്കേ​ഴ്സി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു. സേ​വ്യ​ര്‍ പി. ​ജോ​സ​ഫ് ളാ​യി​ക്ക​രി പാ​റ​യി​ലാ​ണ് പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക​ള​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ന്നി​ധ്യ​വും ഈ ​സം​രം​ഭ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്നു.​ ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ജ​ര്‍​മ​നി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാണ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍.

1988 മു​ത​ല്‍ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ(2007) മ​ല​യാ​ള​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യാ​യ പ്ര​വാ​സി​ഓ​ണ്‍​ലൈ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഗാ​നം വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​രു​ന്ന ആ​സ്വാ​ദ്യ​ത​യോ​ടെ​യാ​ണ് വ​രി​ക​ള്‍ എ​ഴു​തി​യി​രി​യ്ക്കു​ന്ന​ത്.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍, ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍, ജോ​യ​ല്‍ കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്.

ന​വം​ബ​ര്‍ 21ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ബ​സി​ലി​ക്ക കൂ​ദാ​ശാ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഈ ​പ്രാ​ര്‍​ഥ​നാ​ഗാ​നം കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ 21ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ബ​സി​ലി​ക്ക കൂ​ദാ​ശാ തി​രു​നാ​ളി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ പു​റ​ത്തി​റ​ക്കി​യ "എ​ന്‍റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന ഭ​ക്തി​ഗാ​നം എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഇ​ടം നേ​ടു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

Latest News

Corehub Up