Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EntertainmentNews

ബെ​ത്‌​ല​ഹേം കു​ടും​ബ​ യൂ​ണി​റ്റിനെ പ്രശംസിച്ച് ഉലകനായകൻ കമൽഹാസൻ

നി​വി​ൻ പോ​ളി​-മ​മി​ത ബൈ​ജു കോമ്പോയുടെ ഓണം ഹിറ്റ് 'ബെ​ത്‌​ല​ഹേം കു​ടും​ബ​ യൂ​ണി​റ്റ്' ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​രു​ന്നൂ​റ് കോ​ടി​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി മു​ന്നേ​റു​ക​യാ​ണ്. മ​ല​യാ​ള പ​തി​പ്പി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​നുശേ​ഷം ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്തു. ത​മി​ഴ് പ​തി​പ്പി​ന്‍റെ റി​ലീ​സി​നു പി​ന്നാ​ലെ ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ ചി​ത്ര​ത്തിന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് എ.​ഡി, അ​ഭി​നേ​താ​ക്ക​ൾ, നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി ക​മ​ൽ​ഹാ​സ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ബെ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റിന്‍റെ മ​ല​യാ​ള​ത്തി​ലെ വ​ലി​യ വി​ജ​യ​ത്തെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം, ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ന്‍റെ യാ​ത്ര​യ്ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. ക​മ​ൽ​ഹാ​സ​നെ​പ്പോ​ലൊ​രു ഇ​തി​ഹാ​സ താ​ര​ത്തി​ൽനി​ന്നു ല​ഭി​ച്ച പ്ര​ശം​സ ചിത്രത്തിനു വലിയ അംഗീകാരമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു.

പ്രേ​മ​ലു​വിനുശേ​ഷം ഗി​രീ​ഷ് എ.​ഡി ഒരുക്കിയ ചിത്രത്തിൽ സം​ഗീ​ത് പ്ര​താ​പ്, ശ്യാം ​മോ​ഹ​ൻ, റോ​ഷ​ൻ ഷാ​ന​വാ​സ്, സു​രേ​ഷ് കൃ​ഷ്ണ, വി​ന​യ് ഫോ​ർ​ട്ട്, ശ്രിന്ദ, ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

 

Latest News

Corehub Up