തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനിയറിംഗ് ഫാർമസി കോഴ്സുകളിലേക്കുള്ള കന്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയോ ചോദ്യങ്ങളോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർഥികൾക്ക് ഈമാസം 26ന് വൈകുന്നേരം ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓണ്‍ലൈനായി ഫീസ് അടച്ച് കാൻഡിഡേറ്റ് പോർട്ടൽ വഴി പരാതികൾ സമർപ്പിക്കാം.
സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, ആ ചോദ്യത്തിന് അടച്ച ഫീസ് തിരികെ നൽകും. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്തതോ ഫീസ് അടയ്ക്കാത്തതോ ആയ പരാതികൾ സ്വീകരിക്കുന്നതല്ല. തപാൽ വഴിയോ ഇമെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഫോണ്‍: 0471 2332120, 0471 2338- 487, 0471 2525300.