ചങ്ങനാശേരി: സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സെന്‍ട്രല്‍ ചേംബേഴ്സ്) ഏഴാമത് വാര്‍ഷിക പൊതുയോഗം ചങ്ങനാശേരി ക്ലബ്ബില്‍ നടന്നു.
യോഗത്തില്‍ പുതിയ ഭാരവാഹികളായി ഡോ.ഫാ. ഏബ്രഹാം മുളമൂട്ടില്‍ (ചെയര്മാന്), സാംസണ് മാത്യു വലിയപറമ്പില്‍ (പ്രസിഡന്റ്), ഡോ . ഗീത പോള്‍ (സെക്രട്ടറി ), ടോമി സി. വാടയില്, സി.പി. സൈമണ്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. എബി ഇ. തോമസ് (ജോയിന്റ് സെക്രട്ടറി), ടിറ്റോ മാത്യു (ട്രഷറര്‍) എന്നിവരെയും പുതിയ ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാ ജ്യത്തെ ആകെ ഉത്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ പങ്ക് നിലവിലെ ഒരു ശതമാനത്തില്‍നിന്ന് രണ്ടു ശതമാനമായി വര്‍ധിപ്പിക്കുക, കേരളത്തിലെ മനുഷ്യ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കാന്‍ കേരളത്തെ രാജ്യത്തെ ഏറ്റവും സംരംഭക സൗഹൃദ സം സ്ഥാനമാക്കുക, അതിനായി കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുകയും ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക, ഭൂ നിയമ-പ്ലാന്റേഷന് നിയമങ്ങള്‍ പരിഷ്കരിക്കുകയും കാര്‍ഷിക ജോലികളുടെ യന്ത്രവത്കരണം, ഫലവൃക്ഷ കൃഷി, ഭക്ഷ്യ സംസ്കരണം, കോള്‍ഡ് സ്റ്റോറേജ്, ലോജിസ്റ്റിക്സ് എന്നിവ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ മൂന്നു പ്രമേയങ്ങള്‍ യോഗം തുടര്‍നടപടികള്‍ക്കായി സംസ്ഥാ ന സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
ഫാ.ഡോ. ഏബ്രഹാം മുളമൂട്ടില്‍, ഷാജി മാത്യു പാലാത്ര, സാംസണ് മാത്യു വലിയപറമ്പില്‍, ജോര്‍ജ് മാത്യു വാച്ചാപറമ്പില്‍, ജോണ്‍ ജേക്കബ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.