കൊച്ചി: കേരളത്തിലെ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേഖലകളിലെ സംരംഭകരും വ്യവസായ പ്രമുഖരും ഒത്തുചേരുന്ന സിഒഎ - കേരളവിഷന് സംരംഭക സംഗമം നാളെ രാവിലെ പത്തിന് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കും.
മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഷിയാസ് എംഎല്‍എ, ബീറ്റ ഗ്രൂപ്പ് ചെയര്മാന് ഡോ. ജെ. രാജ്മോഹന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്, കേരള കമ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ്, കേരളവിഷന് ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.