വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള പ്രവേശനസമയം ദീർഘിപ്പിച്ചു. ഇനിമുതൽ രാത്രി എട്ടുവരെയായിരിക്കും പള്ളിയിലേക്കുള്ള പ്രവേശനാനുമതി.
ഈ മാസം ഒന്നിന് തീരുമാനം പ്രാബല്യത്തിൽ വന്നു. തീർഥാടകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനയുടെ പശ്ചാത്തലത്തിലാണു തീരുമാനം.
വിശുദ്ധ പത്രോസിന്റെ കബറിടം സ്ഥിതിചെയ്യുന്ന ബസിലിക്ക ക്രൈസ്തവവിശ്വാസികളുടെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രവും വാസ്തുവിദ്യയുടെ അതിശയകരമായ നിര്‍മിതിയുമാണ്.
324ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പിന്തുണയോടെ സിൽവസ്റ്റർ മാർപാപ്പയാണ് ആദ്യത്തെ ബസിലിക്ക നിർമിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി പുനര്‍നിർമാണം നടത്തി.