വെസ്ബേൺ: മെൽബൺ സെന്റ് തോമസ് അപ്പസ്തോല സീറോമലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി വ്യാഴാഴ്ച വെസ്ബേണിലെ സാന്തോം ഗ്രോവിൽ ആരംഭിച്ചു.
ഓസ്ട്രേലിയയിലെയും ഓഷ്യാനിയയിലെയും സീറോമലബാർ വിശ്വാസസമൂഹത്തിന്റെ അജപാലന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വൈദികരും സമർപ്പിതരും അൽമായ പ്രതിനിധികളും ഒത്തുചേർന്നത് രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.