Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eratupetta

Kottayam

പ്ര​ള​യ​ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ച്ച് ഈ​രാ​റ്റു​പേ​ട്ട

ഈ​രാ​റ്റു​പേ​ട്ട: പ്ര​ള​യ​ബാ​ധി​ത​ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യും ഈ​രാ​റ്റു​പേ​ട്ട പൗ​രാ​വ​ലി​യും സം​യു​ക്ത​മാ​യി പു​ന​ര​ധി​വാ​സ സ​ഹാ​യ പാ​ക്കേ​ജ് ഒ​രു​ക്കു​ന്നു.

തോ​ട്ടു​മു​ക്കി​ലെ സൗ​ഹൃ​ദ കി​ച്ച​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 410 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഗൃ​ഹോ​പ​കര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. വി.​പി. നാ​സ​റും പൂ​ഞ്ഞാ​ർ സ്വ​ദേ​ശി സെ​ബി​ൻ ജോ​സ​ഫും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഫാ​ത്തി​മ അ​ൻ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷാ​ദ് ന​ട​യ്ക്ക​ൽ, മു​ഹി​യു​ദ്ദീ​ൻ പ​ള്ളി ഇ​മാം വി.​പി. സു​ബൈ​ർ മൗ​ല​വി, അ​രു​വി​ത്തു​റ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, നൈ​നാ​ർ പ​ള്ളി ഇ​മാം ഐ.​എ​സ്. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് മൗ​ല​വി, വ്യാ​പാ​രി വ്യാ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​എം.​എ. ഖാ​ദ​ർ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​എം. സി​റാ​ജ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി​പി​ൻ കു​മാ​ർ, പു​ത്ത​ൻ പ​ള്ളി മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലി​ഹ്, മു​ഹി​യു​ദ്ദീ​ൻ പ​ള്ളി പ്ര​സി​ഡ​ന്‍റ് അ​ഫ്സ്റു​ദ്ദീ​ൻ പു​ള്ളോ​ലി​ൽ, പി.​എം. അ​ബ്ദു​ൽ ഖാ​ദ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ, റ​ഫീ​ഖ് പേ​ഴും​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ക​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നു ക​രു​തി​വ​ച്ച തു​ക ഈ​രാ​റ്റു​പേ​ട്ട പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് സം​ഭാ​വ​ന ചെ​യ്ത പൂ​ഞ്ഞാ​ർ കൈ​പ്പ​ള്ളി സ്വ​ദേ​ശി സെ​ബി​ൻ ജോ​സ​ഫി​നെ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യും പൗ​രാ​വ​ലി​യും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

Latest News

Corehub Up