Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ernakulam South Railway Station

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് വേ​ട്ട

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ ക​​​​ഞ്ചാ​​​​വ് വേ​​​​ട്ട. 52.835 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി റെ​​​​യി​​​​ൽ​​​​വേ ബെ​​​​ഡ് റോ​​​​ൾ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നും ര​​​​ണ്ടു മ​​​​ല​​​​യാ​​​​ളി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​യി.

പ​​​ശ്ചി​​​മ ബം​​​​ഗാ​​​​ൾ സ്വ​​​​ദേ​​​​ശി​​​​യും റെ​​​​യി​​​​ൽ​​​​വേ ബെ​​​​ഡ് റോ​​​​ൾ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ സു​​​​ഖ്‌​​​​ലാ​​​​ൽ (27), പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി കു​​​​ള​​​​ത്തി​​​​ൽ വീ​​​​ട്ടി​​​​ൽ ദീ​​​​പ​​​​ക് (28), എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി കാ​​​​ട്ടി​​​​ൽ​​​​പ്പ​​​​റ​​​​മ്പി​​​​ൽ വീ​​​​ട്ടി​​​​ൽ സ​​​​രൂ​​​​പ് (34) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് എ​​​​സ്‌​​​​ഐ എ. ​​​​നി​​​​സാ​​​​റു​​​​ദ്ദീ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സും ആ​​​​ർ​​​​പി​​​​എ​​​​ഫും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടാം ന​​​​മ്പ​​​​ർ പ്ലാ​​​​റ്റ് ഫോ​​​​മി​​​​നു സ​​​​മീ​​​​പം നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ടാ​​​​റ്റാ ന​​​​ഗ​​​​ർ എ​​​​ക്സ്പ്ര​​​​സി​​​​ൽ​​​നി​​​​ന്നും ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

പ്ര​​​​തി​​​​യാ​​​​യ ദീ​​​​പ​​​​ക് 65 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി പി​​​​ടി​​​​യി​​​​ലാ​​​​യ കേ​​​​സി​​​​ൽ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​ണ്. അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത പ്ര​​​​തി​​​​ക​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ളം ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ്ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് -1 കോ​​​​ട​​​​തി മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്കി. പ്ര​​​​തി​​​​ക​​​​ളെ 15 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത് എ​​​​റ​​​​ണാ​​​​കു​​​​ളം സ​​​​ബ് ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ചു.

Latest News

Corehub Up