Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erumely-Karithod

Kottayam

എ​രു​മേ​ലി-​കാ​രി​ത്തോ​ട് റോ​ഡ് പുനരുദ്ധാരണം അന്തിമഘട്ടത്തിൽ

എ​രു​മേ​ലി: ചേ​ന​പ്പാ​ടി-​എ​രു​മേ​ലി പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ അ​വ​സാ​ന റീ​ച്ചാ​യ കാ​രി​ത്തോ​ട് മു​ത​ൽ എ​രു​മേ​ലി വ​രെ​യു​ള്ള ഭാ​ഗ​ത്തെ പു​ന​രു​ദ്ധാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ വി​നി​യോ​ഗ​ച്ചാ​ണ് റോ​ഡ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്. ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ സ്ക്യാ​രി​ഫൈ ചെ​യ്ത് സോ​ളിം​ഗ് ന​ട​ത്തി റീ ​ടാ​റിം​ഗി​ന് സ​ജ്ജ​മാ​ക്കി.

പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം എ​ത്തി വി​ല​യി​രു​ത്തി. ഇ​നി ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തു മൂ​ന്നു​ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും എം​എ​ൽ​എ​യെ അ​റി​യി​ച്ചു. ഇ​തോ​ടെ പ​ഴ​യി​ടം മു​ത​ൽ എ​രു​മേ​ലി വ​രെ​യു​ള്ള ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രം മൂ​ന്നു ഘ​ട്ട​മാ​യി പൂ​ർ​ണ​മാ​യും റീ​ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്.

ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ൽ, മ​ണി​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് എ​രു​മേ​ലി​യി​ലേ​ക്ക് എ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഏ​റ്റ​വും എ​ളു​പ്പ​വ​ഴി​യാ​ണ് ഈ ​റോ​ഡ്.

നാ​ളു​ക​ളാ​യി ഈ ​റോ​ഡ് ത​ക​ർ​ന്നു കി​ട​ന്നി​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് യാ​ത്രാ​ക്കു​രു​ക്കി​നും ഈ ​റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം ഇ​ട​യാ​യി​രു​ന്നു. ചേ​ന​പ്പാ​ടി-​എ​രു​മേ​ലി റോ​ഡ് കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടു​കൂ​ടി എ​രു​മേ​ലി സെ​ക്‌​ഷ​ന് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ പ​റ​ഞ്ഞു

Latest News

Corehub Up