Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escort

സ്വന്തം മണ്ഡലത്തിൽ പൊലിസ് എസ്കോർട്ടും പൈലറ്റും വേണ്ടെന്ന് മന്ത്രി എം. ലിജു

കായംകുളം: സ്വന്തം നിയമസഭാ മണ്ഡലമായ കായംകുളത്തെ ഔദ്യോഗിക പരിപാടികളിൽ പൊലിസ് സുരക്ഷയും എസ്കോർട്ടും പൈലറ്റ് വാഹനങ്ങളും ഒഴിവാക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദ്ദേശം നൽകി. പ്രത്യേക പൊലിസ് സുരക്ഷയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, കായംകുളം ഡിവൈഎസ്പിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം തന്നെ മൂന്ന് തവണവരെ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന് അധികൃതർ മന്ത്രിയുടെ പൊലിസ് സുരക്ഷ വർധിപ്പിച്ചിരുന്നു.

മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതിനാൽ നിലവിൽ സുരക്ഷ ഒഴിവാക്കുമെങ്കിലും, ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥർ മന്ത്രിയുമായി ചർച്ച നടത്തി സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും സുരക്ഷ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

Latest News

Corehub Up