കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിൽ 995.7 കോടി വരുമാനം രേഖപ്പെടുത്തി. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ത്രൈമാസ വരുമാനമാണിത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർധനയാണു രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 67,851 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി ദേശീയ വിപണിവിഹിതം 18.8 ശതമാനമായി ഉയർത്തിയെന്നും അധികൃതർ അറിയിച്ചു.