Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Etihad Rail

Middle East and Gulf

മ​രു​ഭൂ​മി​യെ കീ​റി​മു​റി​ച്ച് ഇ​ത്തി​ഹാ​ദ് റെ​യി​ൽ "കൂ​കി​പ്പാ​യാ​ൻ' ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം

അ​ബു​ദാ​ബി∙ എ​മി​റേ​റ്റു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് യു​എ​ഇ ഒ​രു​ക്കു​ന്ന സ്വ​പ്ന പ​ദ്ധ​തി​യാ​യ ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ യാ​ത്രാ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് ഈ ​മാ​സം 30ന് ​പ​ച്ച​ക്കൊ​ടി ഉ​യ​രും. അ​ബു​ദാ​ബി​ക്കും ഫു​ജൈ​റ​യ്ക്കും ഇ​ട​യി​ലാ​ണ് ആ​ദ്യ സ​ർ​വീ​സ്.

അ​ബു​ദാ​ബി മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സി​റ്റി​യി​ലെ പു​തി​യ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക യാ​ത്രാ ശൃം​ഖ​ല സെ​പ്റ്റം​ബ​ർ 30ന് ​ഔ​ദ്യോ​ഗി​ക​മാ​യി ലോ​ഞ്ച് ചെ​യ്യും. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൈ​റ്റി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ടി​ക്ക​റ്റ് എ​ടു​ത്തു തു​ട​ങ്ങി.

പ​ല​ദി​വ​സ​ങ്ങ​ളി​ലും സീ​റ്റു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന അ​റി​യി​പ്പാ​ണ് സൈ​റ്റു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കം​ഫ​ർ​ട്ട് ക്ലാ​സി​ൽ 55 ദി​ർ​ഹ​വും പ്രീ​മി​യം ക്ലാ​സി​ൽ 120 ദി​ർ​ഹ​വു​മാ​ണ് വ​ൺ​വേ നി​ര​ക്ക്.

അ​ബു​ദാ​ബി​യി​ൽ നി​ന്ന് ഫു​ജൈ​റ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ഒരു മ​ണി​ക്കൂ​റും 45 മി​നി​റ്റും മാ​ത്ര​മാ​ണ് എ​ടു​ക്കു​ക.

Latest News

Corehub Up