Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : European Group

ക്രൈസ്തവഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ സംഘത്തെ യഹൂദർ ആക്രമിച്ചു

റ​​​മ​​​ള്ള: പ​​​ല​​​സ്തീ​​​ൻ പ്ര​​​ദേ​​​ശ​​​ത്തെ ക്രൈ​​​സ്ത​​​വ ഗ്രാ​​​മം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ യൂ​​​റോ​​​പ്യ​​​ൻ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ധി​​​നി​​​വേ​​​ശ യ​​​ഹൂ​​​ദ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി. അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ റ​​​മ​​​ള്ള​​​യ്ക്കു സ​​​മീ​​​പം ത​​​യ്ബെ ഗ്രാ​​​മ​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ, ബെ​​​ൽ​​​ജി​​​യം, ഫ്രാ​​​ൻ​​​സ്, പോ​​​ള​​​ണ്ട് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ഒ​​​ലി​​​വ് വി​​​ള​​​വെ​​​ടു​​​പ്പി​​​നി​​​ടെ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ അ​​​ധി​​​നി​​​വേ​​​ശ യ​​​ഹൂ​​​ദ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ സ​​​ത്യാ​​​വ​​​സ്ഥ നേ​​​രി​​​ട്ടു ക​​​ണ്ട് മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു യൂ​​​റോ​​​പ്യ​​​ൻ സം​​​ഘം. മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച യ​​​ഹൂ​​​ദ അ​​​ക്ര​​​മി​​​ക​​​ൾ സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ഹ​​​ന​​​വ്യൂ​​​ഹം ത​​​ട​​​ഞ്ഞു. ബെ​​​ൽ​​​ജി​​​യം കോ​​​ൺ​​​സൽ ജ​​​ന​​​റ​​​ൽ, ഫ്രാ​​​ൻ​​​സി​​​ലെ ഒ​​​രു മേ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

കോ​​​ൺ​​​സൽ ജ​​​ന​​​റ​​​ലി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ചി​​​ല്ല് ത​​​ക​​​ർ​​​ത്തു. 78 വ​​​യ​​​സു​​​ള്ള മേ​​​യ​​​റെ ഇ​​​രു​​​ന്പു​​​വ​​​ടി​​​ക്ക് ത​​​ല്ലി താ​​​ഴെ​​​യി​​​ട്ടു.ബെ​​​ൽ​​​ജി​​​യം സ​​​ർ​​​ക്കാ​​​ർ സം​​​ഭ​​​വ​​​ത്തെ അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യും കു​​​റ്റ​​​ക്കാ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

അ​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ഓ​​​ഫി​​​സ് സം​​​ഭ​​​വ​​​ത്ത​​​ിന്‍റെ സ​​​ത്യാ​​​വ​​​സ്ഥ​​​യി​​​ൽ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​നെ താ​​​ഴ്ത്തി​​​ക്കാ​​​ട്ടാ​​​നു​​​ള്ള പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കാം ഇ​​​തെ​​​ന്നും ഓ​​​ഫി​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ള്ളി​​​യാ​​​ഴ്ച വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ മ​​​റ്റൊ​​​രു ഗ്രാ​​​മ​​​ത്തി​​​ൽ യ​​​ഹൂ​​​ദ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കും വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്ര​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ ഹെ​​​യ്ഡി ലെ​​​വീ​​​നും പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും ഇ​​​സ്ര​​​യേ​​​ലി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ മൈ​​​ക്ക് ഹ​​​ക്ക​​​ബീ​​​യും സം​​​ഭ​​​വ​​​ത്തെ അ​​​പ​​​ലപിച്ചി​​​രു​​​ന്നു.

Latest News

Corehub Up