Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eve Celebrations

മലയാറ്റൂർ പുതുഞായർ തിരുനാളിന് കൊടിയേറി

മ​​ല​​യാ​​റ്റൂ​​ർ: മ​​ല​​യാ​​റ്റൂ​​ർ കു​​രി​​ശു​​മു​​ടി​​യി​​ലും സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ലും (താ​​ഴ​​ത്തെ പ​​ള്ളി) പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. താ​​ഴ​​ത്തെ പ​​ള്ളി​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​കാ​​രി ഫാ. ​​ജോ​​സ് ഒ​​ഴ​​ല​​ക്കാ​​ട്ട് കൊ​​ടി​​യേ​​റ്റി. ആ​​രാ​​ധ​​ന, ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന എ​​ന്നി​​വ​​യു​​ണ്ടാ​​യി​​രു​​ന്നു. കു​​രി​​ശു​​മു​​ടി പ​​ള്ളി​​യി​​ൽ വൈ​​കി​​ട്ട് ഫാ. ​​ജോ​​സ് ഒ​​ഴ​​ല​​ക്കാ​​ട്ട് കൊ​​ടി​​യേ​​റ്റി. ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രു​​ന്നു.

കു​​രി​​ശു​​മു​​ടി​​യി​​ൽ ഇ​​ന്നു രാ​​വി​​ലെ 9.30നും ​​വൈ​​കി​​ട്ട് 5.30നും ​​ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന, നാ​​ളെ രാ​​വി​​ലെ 5.30 നും 7.30 ​​നും 9.30 നും ​​കു​​ർ​​ബാ​​ന, വൈ​​കി​​ട്ട് 5.30 ന് ​​ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന.

പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 12ന് ​​രാ​​വി​​ലെ 7.30 ന് ​​ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന, ഒ​​മ്പ​​തി​​ന് ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് പൊ​​ൻ​​പ​​ണം ഇ​​റ​​ക്ക​​ൽ.

താ​​ഴ​​ത്തെ പ​​ള്ളി​​യി​​ൽ ഇ​​ന്നു രാ​​വി​​ലെ 7.30ന് ​​കു​​ർ​​ബാ​​ന (പ​​ഴ​​യ​​പ​​ള​​ളി​​യി​​ൽ) , വൈ​​കി​​ട്ട് അ​​ഞ്ചി​​ന് രൂ​​പം വെ​​ഞ്ച​​രി​​പ്പ്, തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ പ​​ഴ​​യ പ​​ള്ളി​​യി​​ൽ നി​​ന്നു ആ​​ഘോ​​ഷ​​മാ​​യി പു​​തി​​യ പ​​ള്ളി​​യി​​ലേ​​ക്ക് എ​​ഴു​​ന്ന​​ള്ളി​​ക്ക​​ൽ, ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന, വ​​ച​​ന സ​​ന്ദേ​​ശം, തു​​ട​​ർ​​ന്ന് അ​​ങ്ങാ​​ടി പ്ര​​ദ​​ക്ഷി​​ണം.

നാ​​ളെ രാ​​വി​​ലെ 7.30ന് ​​കു​​ർ​​ബാ​​ന (പ​​ഴ​​യ പ​​ള്ളി​​യി​​ൽ), വൈ​​കി​​ട്ട് അ​​ഞ്ചി​​ന് ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന, തു​​ട​​ർ​​ന്ന് അ​​ങ്ങാ​​ടി പ്ര​​ദ​​ക്ഷി​​ണം, ലൈ​​റ്റ് ഷോ.

​​പു​​തു​​ഞാ​​യ​​ർ ദി​​ന​​ത്തി​​ൽ രാ​​വി​​ലെ 5.30ന് ​​കു​​ർ​​ബാ​​ന, 9.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു കു​​ർ​​ബാ​​ന. വൈ​​കി​​ട്ട് അ​​ഞ്ചി​​ന് പൊ​​ൻ​​പ​​ണം എ​​ത്തി​​ച്ചേ​​രും. ആ​​റി​​ന് കു​​ർ​​ബാ​​ന. 19 നാ​​ണ് എ​​ട്ടാ​​മി​​ടം.

പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ന് വി​​പു​​ല​​മാ​​യ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 24 മ​​ണി​​ക്കൂ​​റും മ​​ല​​ക​​യ​​റു​​ന്ന​​തി​​നും സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up