Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Even As The

Kasaragod

മ​ഴ​ക്കാ​ലം വീ​ണ്ടു​മെ​ത്തു​മ്പോ​ഴും ബെ​ഡൂ​ർ-​കാ​ക്ക​ട​വ് റോ​ഡ് പ​ണി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ബെ​ഡൂ​ർ: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 45 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​ൾ​പെ​ടെ പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും ബെ​ഡൂ​ർ-​കാ​ക്ക​ട​വ് റോ​ഡി​ൽ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യി​ല്ല. മ​ഴ​ക്കാ​ലം തൊ​ട്ടു​മു​ന്നി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ഴും റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​മ്പ​ല്ലൂ​രി​ൽ നി​ന്നു തു​ട​ങ്ങി വെ​സ്റ്റ് എ​ളേ​രി​യി​ലെ ബെ​ഡൂ​ർ-​കാ​ക്ക​ട​വ് വ​രെ ആ​റു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള റോ​ഡ് കാ​ല​ങ്ങ​ളാ​യി ടാ​റിം​ഗ് ഇ​ള​കി താ​റു​മാ​റാ​യ നി​ല​യി​ലാ​യി​രു​ന്നു.

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​റാ​യ​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ര കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ പ​ണി മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി​യു​ള്ള അ​ഞ്ച​ര കി​ലോ​മീ​റ്റ​റി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ഇ​പ്പോ​ൾ തീ​ർ​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. കു​ത്ത​നെ​യു​ള്ള ക​യ​റ്റി​റ​ക്ക​ങ്ങ​ളും ഇ​വി​ടെ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ക്കു​ന്നു.

ക​രാ​റു​കാ​ര​ന്‍റെ മേ​ൽ സ​മ്മ​ർ​ദ​മേ​റി​യ​തോ​ടെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നാ​മ​മാ​ത്ര​മാ​യി പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. പ​ക്ഷേ ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​തും നി​ല​ച്ചു. ഇ​നി വീ​ണ്ടും മ​ഴ​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ടി​ത​പ്പാ​നാ​ണ് ക​രാ​റു​കാ​ര​ന്‍റെ നീ​ക്ക​മെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ര​ണ്ടു ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ദി​നം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ത്തി​ര​ക്കും യാ​ത്രാ​ദു​രി​ത​വും ഇ​ര​ട്ടി​യാ​കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ വേ​ന​ൽ​മ​ഴ​യി​ൽ റോ​ഡ് കൂ​ടു​ത​ൽ ത​ക​ർ​ന്ന​താ​യും കു​ഴി​ക​ൾ​ക്ക് ആ​ഴ​മേ​റി​യ​താ​യും വാ​ഹ​ന​യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണി തു​ട​ങ്ങു​ക​പോ​ലും ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​റു​കാ​ര​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ക​രാ​ർ റ​ദ്ദാ​ക്കു​ക​യും ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​യു​ടെ വ​ഴി​ക്കു നീ​ങ്ങു​മ്പോ​ഴും എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് ന​ന്നാ​ക്കി​ക്കി​ട്ടാ​ൻ വേ​ണ്ട​തു ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Latest News

Corehub Up