Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExaminationAmendmentBill

പ​രീ​ക്ഷാ ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച തു​ട​ങ്ങി; മോ​ദി​യും അ​മി​ത് ഷാ​യും എ​വി​ടെ​യെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ത​ട​യാ​നു​ള്ള ബി​ല്ലി​ൻ​മേ​ൽ ലോ​ക്‌​സ​ഭ​യി​ൽ ച​ർ​ച്ച​തു​ട​ങ്ങി. ബി​ല്ലി​ന്മേ​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്കാ​യി സ്പീക്കർ പ​ത്ത് മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം ച​ർ​ച്ച ആ​രം​ഭി​ച്ച​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും സ​ഭ​യി​ൽ ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും ച​ർ​ച്ചാ സ​മ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും പി​ന്നാ​ലെ​യാ​ണ് ബി​ൽ ച​ർ​ച്ച​യ്ക്കു​ള്ള സ​മ​യം ഉ​യ​ർ​ത്തി​യ​ത്. ആ​ദ്യം ആ​റ് മ​ണി​ക്കൂ​റാ​യി നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യം പി​ന്നീ​ട് എ​ട്ട് മ​ണി​ക്കൂ​റാ​യും തു​ട​ർ​ന്ന് പ​ത്ത് മ​ണി​ക്കൂ​റാ​യും വ​ർ​ധി​പ്പി​ച്ച​താ​യി പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു സ​ഭ​യെ അ​റി​യി​ച്ചു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​ര​മൊ​രു നി​യ​മ​നി​ർ​മാ​ണം ആ​ദ്യ​മാ​യാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും താ​ൽ​പ​ര്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up