പാലാ : പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ എക്സലന്‍സ് മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്ലബ് ആക്ടിവിറ്റികളുടെ രൂപതാതല ഉദ്ഘാടനം മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാളെ രാവിലെ 9.30 ന് വികാരി ജനറല്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് നിര്‍വഹിക്കും.
എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ക്വിസ് മത്സരം നടക്കും. ചെസ്, ഡിബേറ്റ്, മുഖപ്രസംഗ കുറിപ്പ്, വാര്‍ത്ത വായന, ഷോര്‍ട്ട് ഫിലിം, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഹന്‍ഡ് എന്നീ മത്സരങ്ങളാണ് വിവിധ മാസങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. കോര്‍പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷത വഹിക്കും.