Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excess Voltage

Idukki

അ​മി​ത വോ​ൾ​ട്ടേ​ജ്: വീ​ട് ക​ത്തി​ ന​ശി​ച്ചു

മൂ​ല​മ​റ്റം: വൈ​ദ്യു​തി ലൈ​നി​ൽ ഉ​ണ്ടാ​യ അ​മി​ത വോ​ൾ​ട്ടേ​ജ് മൂ​ലം വീ​ട് ക​ത്തി​ന​ശി​ച്ചു. മ​ണ​പ്പാ​ടി കു​ഴി​കു​ത്ത്യാ​നി ഡ​യാ​ന​യു​ടെ വീ​ടാ​ണ് ക​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ടി​ന​ക​ത്തെ ഫ്രി​ഡ്ജി​നു തീ​പി​ടി​ച്ചു ക​ത്തി പൊ​ട്ടി​തെ​റി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ന​ശി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ ആ​ൾ​ത്താ​മ​സം ഇ​ല്ലാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​യി. തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലേ​യും വൈ​ദ്യ​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ത​യ്യ​ൽ​ക്ക​ട​യി​ലെ ത​യ്യ​ൽ മെ​ഷീ​നും ക​ത്തി​ന​ശി​ച്ചു. അ​ടു​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ലും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​താ​യി പ​റ​യു​ന്നു.

ഡ​യാ​ന പൊ​ട്ട​നാ​നി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന​യാ​ൾ​ക്ക് വീ​ട് വാ​ട​ക​യ്ക്കു കൊ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ൻ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം, ഇ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല . മൂ​ല​മ​റ്റം സെ​ക്ഷ​ന്‍റെ കീ​ഴി​ൽ ദി​വ​സേ​ന നി​ര​വ​ധി ത​വ​ണ​യാ​ണ് അ​മി​ത വോ​ൾ​ട്ടേ​ജ് ഉ​ണ്ടാ​കു​ന്ന​ത്. അ​പ്ര​തീ​ക്ഷ​മാ​യി വോ​ൾ​ട്ടേ​ജ് കൂ​ടു​ന്ന​ത് മൂ​ലം ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ല​തും ന​ശി​ക്കു​ക​യാ​ണ്.

Latest News

Corehub Up