Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Minister M. Liju

മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു; പ​ഴ​യ ച​ട്ട​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തും

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം അ​ടു​ത്ത മാ​സം പ്ര​ഖ്യാ​പി​ക്കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മ​ദ്യ​ച്ച​ട്ട​ങ്ങ​ളി​ലും നി​യ​മ​ഭേ​ദ​ഗ​തി​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു വ്യ​ക്ത​മാ​ക്കി. ബേ​ക്ക​റി​ക​ൾ വ​ഴി ഹോ​ർ​ട്ടി​വൈ​ൻ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ വി​ദേ​ശ​മ​ദ്യ​ച്ച​ട്ട ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ചാ​ല​ക്കു​ടി​യി​ലെ ബേ​ക്ക​റി​ക്ക് 15.5 ശ​ത​മാ​നം വീ​ര്യ​മു​ള്ള ഹോ​ർ​ട്ടി​വൈ​ൻ വി​ൽ​ക്കാ​ൻ ജൂ​ണി​ൽ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച വി​വ​രം എ​ക്സൈ​സ് മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ​യാ​ണ് ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ദേ​ശ മ​ദ്യ​ച്ച​ട്ട ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് 10 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ബേ​ക്ക​റി​ക​ൾ, മാ​ളു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹോ​ർ​ട്ടി​വൈ​ൻ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ബേ​ക്ക​റി​ക​ളി​ൽ വീ​ര്യ​മു​ള്ള വൈ​ൻ വി​ൽ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ദ്യ​ന​യ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ മു​ന്ന​ണി ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം കു​റ​യ്ക്ക​ൽ, ഹോ​ർ​ട്ടി​വൈ​ൻ, ഹോ​ർ​ട്ടി ലി​ക്ക​ർ, വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ്പ​നാ​നു​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ല​പാ​ട് രൂ​പീ​ക​രി​ക്കാ​ൻ ഉ​പ​സ​മി​തി വേ​ണ​മെ​ന്ന ധാ​ര​ണ മു​ന്ന​ണി​യോ​ഗ​ത്തി​ലു​ണ്ടാ​യെ​ങ്കി​ലും അം​ഗ​ങ്ങ​ളെ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

സ​ർ​ക്കാ​ർ മ​ദ്യ​ന​യം വ്യ​ക്ത​മാ​കു​ന്ന​തി​ന് മു​മ്പ് ഫ​യ​ൽ നീ​ക്കി​യെ​ന്ന വി​മ​ർ​ശ​ന​വും ഹോ​ർ​ട്ടി​വൈ​ൻ ലൈ​സ​ൻ​സ് വി​വാ​ദ​ത്തി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് അ​ബ്കാ​രി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്ക് പുതിയ ചു​മ​ത​ല ന​ൽ​കാ​തെ​യാ​ണ് സ​ർ​ക്കാ​ർ മാ​റ്റി​യ​ത്.

Latest News

Corehub Up