Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exclusive Handloom Expo

എ​ക്സ്ക്ലൂ​സീ​വ് ഹാ​ൻ​ഡ്‌ലൂം ​എ​ക്സ്പോ തുടങ്ങി

കൊ​​​​ച്ചി: എ​​​​ക്സ്ക്ലൂ​​​​സീ​​​​വ് ഹാ​​​​ൻ​​​​ഡ് ലൂം ​​​​എ​​​​ക്സ്പോ​​​​യു​​​​ടെ ര​​​​ണ്ടാം പ​​​​തി​​​​പ്പി​​​​നു കൊ​​​​ച്ചി​​​​യി​​​​ൽ തു​​​​ട​​​​ക്കം. എ​​​​റ​​​​ണാ​​​​കു​​​​ളം റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യ്ക്ക് എ​​​​തി​​​​ർ​​​​വ​​​​ശ​​​​ത്തു​​​​ള്ള റെ​​​​ന ഇ​​​​വ​​​​ന്‍റ് ഹ​​​​ബ്ബി​​​​ലാ​​​​ണ് എ​​​​ക്സ്പോ. 17 ന് ​​​​സ​​​​മാ​​​​പി​​​​ക്കും.

കേ​​​​ന്ദ്ര ടെ​​​​ക്സ്റ്റൈ​​​​ൽ​​​​സ് മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ (കൈ​​​​ത്ത​​​​റി) കീ​​​​ഴി​​​​ലു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ഡി​​​​സൈ​​​​ൻ സെ​​​​ന്‍റ​​​​റാ​​​​ണ് (എ​​​​ൻ‌​​​​ഡി‌​​​​സി) എ​​​​ക്സ്പോ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ക​​​​ഴി​​​​വു​​​​ള്ള കൈ​​​​ത്ത​​​​റി നെ​​​​യ്ത്തു​​​​കാ​​​​രു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ലു​​​​ണ്ട്.

ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് നെ​​​​യ്ത്തു​​​​കാ​​​​രു​​​​മാ​​​​യി നേ​​​​രി​​​​ട്ട് ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും നെ​​​​യ്ത്തു​​​രീ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​കും. ദി​​​​വ​​​​സ​​​​വും രാ​​​​വി​​​​ലെ 11 മു​​​​ത​​​​ൽ രാ​​​​ത്രി എ​​​​ട്ടു​​​വ​​​​രെ​​​​യു​​​​ള്ള പ്ര​​​​ദ​​​​ർ​​​​ശ​​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.

Latest News

Corehub Up