Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excomium2026

നേ​ട്ട​ങ്ങ​ള്‍ ആ​ഘോ​ഷി​ച്ച് ഐ​ഐ​സി ല​ക്ഷ്യ​യു​ടെ ‘എ​ക്‌​സ്‌​കോ​മി​യം 2026’

കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ന്തം ല​​​ക്ഷ്യം നി​​​ര്‍​വ​​​ചി​​​ക്കാ​​​നും അ​​​തി​​​ലേ​​​ക്കു​​​ള്ള വ​​​ഴി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​നും ക​​​ഴി​​​യു​​​ന്ന ത​​​ല​​​മു​​​റ​​​യാ​​​ണ് ഇ​​​ന്ന​​​ത്തേ​​​തെ​​​ന്ന് കെ.​​​ ജ​​​യ​​​ന്ത് എം​​​എ​​​ല്‍​എ.

ക​​​രി​​​യ​​​ര്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ ദീ​​​ര്‍​ഘ​​​കാ​​​ലം കാ​​​ത്തി​​​രി​​​ക്കാ​​​ന്‍ ജെ​​​ന്‍​സി ത​​​യാ​​​റ​​​ല്ലെ​​​ന്ന് ഐ​​​ഐ​​​സി ല​​​ക്ഷ്യ ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഓ​​​ര്‍​വ​​​ല്‍ ല​​​യ​​​ണ​​​ല്‍. നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം യു​​​വ കൊ​​​മേ​​​ഴ്സ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ നേ​​​ട്ട​​​ങ്ങ​​​ള്‍ ആ​​​ഘോ​​​ഷി​​​ച്ച ഐ​​​ഐ​​​സി ല​​​ക്ഷ്യ​​​യു​​​ടെ ‘എ​​​ക്സ്‌​​​കോ​​​മി​​​യം 2026’ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് എം​​​എ​​​ല്‍​എ​​​യും ല​​​ക്ഷ്യ ചെ​​​യ​​​ര്‍​മാ​​​നും ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ര​​​ണ്ട് സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം 14,000 പേ​​​രാ​​​ണ് എ​​​ക്സ്‌​​​കോ​​​മി​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​ത്. സി​​​എ, എ​​​സി​​​സി​​​എ, സി​​​എം​​​എ, സി​​​എ​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്രൊ​​​ഫ​​​ഷ​​​ണ​​​ല്‍ യോ​​​ഗ്യ​​​ത​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രെ​​​യാ​​​ണ് എ​​​ക്സ്കോ​​​മി​​​യ​​​ത്തി​​​ല്‍ ആ​​​ദ​​​രി​​​ച്ച​​​ത്. ഓ​​​ര്‍​വ​​​ല്‍ ല​​​യ​​​ണ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ശ്രീ​​​ക​​​ണ്ഠ​​​ന്‍ നാ​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്കൊ​​​പ്പം വ്യ​​​വ​​​സാ​​​യ, പ്രഫ​​​ഷ​​​ണ​​​ല്‍, അ​​​ക്കാ​​​ദ​​​മി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

2025-26 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ മാ​​​ത്രം വി​​​വി​​​ധ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലാ​​​യി 54 ദേ​​​ശീ​​​യ, ആ​​​ഗോ​​​ള റാ​​​ങ്കു​​​ക​​​ള്‍ നേ​​​ടി​​​യ ഐ​​​ഐ​​​സി ല​​​ക്ഷ്യ​​​യി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​വ​​​രെ​​​യും എ​​​ക്സ്‌​​​കോ​​​മി​​​യം വേ​​​ദി​​​യി​​​ല്‍ പ്ര​​​ത്യേ​​​കം ആ​​​ദ​​​രി​​​ച്ചു. ര​​​ക്ഷി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും വ്യ​​​വ​​​സാ​​​യ-​​​പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ രം​​​ഗ​​​ത്തെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up