കല്‍പ്പറ്റ: മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു ഹൈദരാബാദിലേക്കു നടത്തിയ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്‍റും മദ്യപിച്ചതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നു സമൂഹമാധ്യങ്ങളിലൂടെ വിദ്യാര്‍ഥികളെ ആക്ഷേപിച്ചു എന്ന പരാതിയില്‍ പോക്‌സോ, ഐടി നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരം കേസ്.
യുഡിവൈഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി നല്‍കിയ പരാതിയിലാണ് 18 വയസില്‍ താഴെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനു ബിഎന്‍എസ് 79, ഐടി ആക്ട് 67 ബി, പോക്‌സോ ആക്ട് 11(1), 12 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടികള്‍ക്കെതിരേ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടവരും കമന്റ് ചെയ്തവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന. വിനോദയാത്രയ്ക്കിടെ മദ്യപിച്ചു എന്ന ആരോപണം പ്രിന്‍സിപ്പില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ഒക്ടോബര്‍ 28ന് പകല്‍ ഹൈദരാബാദില്‍ ബാറില്‍ കയറിയിറങ്ങുന്ന ദൃശ്യവും മദ്യം വാങ്ങിയതിന്റെ ബില്ലും യുഡിവൈഎഫ് പുറത്തുവിട്ടിരുന്നു.
വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരായ ഹര്‍ജിയില്‍ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഒരു മാസത്തേക്കു തടഞ്ഞിട്ടുണ്ട്.