Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exicse Duty

യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം: ആ​ഭ്യ​ന്ത​ര വി​പ​ണി​യെ ര​ക്ഷി​ക്കാ​ൻ പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഒ​ഴി​വാ​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ആ​ഭ്യ​ന്ത​ര വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​പ്പെ​ട്ട പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ലാ​സ്റ്റി​ക്, ഔ​ഷ​ധ നി​ർ​മാ​ണം, ടെ​ക്സ്റ്റൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. 2026 ജൂ​ൺ 30 വ​രെ ഈ ​ആ​നു​കൂ​ല്യം നി​ല​നി​ൽ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു​ദ്ധം കാ​ര​ണം ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല ത​ട​സ​പ്പെ​ടു​ക​യും ച​ര​ക്ക് കൂ​ലി വ​ർ​ധി​ക്കു​ക​യും ചെ​യ്ത​ത് ഇ​ന്ത്യ​ൻ വ്യ​വ​സാ​യ​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യ​തും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. മെ​ഥ​നോ​ൾ, അ​സ​റ്റി​ക് ആ​സി​ഡ്, ഫി​നോ​ൾ, ടൊ​ളു​വി​ൻ, സ്റ്റൈ​റീ​ൻ തു​ട​ങ്ങി​യ കെ​മി​ക്ക​ലു​ക​ൾ​ക്കും

പോ​ളി​പ്രൊ​പ്പി​ലീ​ൻ, പി​വി​സി, പോ​ളി​സ്റ്റൈ​റീ​ൻ തു​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് നി​ർ​മ്മാ​ണ​ത്തി​നു​ള്ള വ​സ്തു​ക്ക​ൾ. പ്ലാ​സ്റ്റി​ക് പാ​ക്കേ​ജിം​ഗ്, തു​ണി​ത്ത​ര​ങ്ങ​ൾ, വാ​ഹ​ന നി​ർ​മാ​ണം, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​യാ​നും ഇ​ത് സ​ഹാ​യി​ക്കും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും ഈ ​നീ​ക്കം ഉ​പ​ക​രി​ക്കും.

Latest News

Corehub Up