Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExpiredBiscuits

കൈ​ക്കൂ​ലി ആ​രോ​പ​ണം; കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബി​സ്ക്ക​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​യി​ൽ വ​ച്ച് ന​ൽ​കാ​ൻ ശ്ര​മം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ബാ​ജി ന​ഗ​റി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബി​സ്ക്ക​റ്റ് പാ​ക്ക​റ്റു​ക​ൾ വി​ൽ​പ​ന​യ്ക്ക് വ​ച്ച ക​ട​ക്കാ​ര​നി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് നാ​ട്ടു​കാ​ർ ബി​സ്ക്ക​റ്റ് ക​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ മി​ക്സ്ച​ർ ക​ഴി​ച്ച ര​ണ്ട് വ​യ​സു​കാ​രി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​വു​ക​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും ചെ​യ്തി​രു​ന്നു. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്.

ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബി​സ്ക്ക​റ്റ് പാ​ക്ക​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും, ക​ട​യു​ട​മ​യി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രാ​തി ഒ​ത്തു​തി​ർ​പ്പാ​ക്കി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​നെ വ​ള​യു​ക​യും, പി​ടി​ച്ചെ​ടു​ത്ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബി​സ്ക്ക​റ്റു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യി​ലേ​ക്ക് വ​ച്ച് ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഒ​ട്ടേ​റെ റെ​യ്ഡു​ക​ൾ ന​ട​ത്തി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ കൈ​കൂ​ലി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

 

Latest News

Corehub Up