Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exporting

ഇന്ത്യൻ ചെ​​മ്മീ​​ൻ കപ്പലുകയറും

വി​​ശാ​​ഖ​​പ​​ട്ട​​ണം: യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ, റ​​ഷ്യ, ഓ​​സ്ട്രേ​​ലി​​യ തു​​ട​​ങ്ങി​​യ വ​​ൻ വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് ചെ​​മ്മീ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​മു​​ദ്രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി വ്യാ​​പി​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ ഒ​​രു​​ങ്ങു​​ന്നു. യു​​എ​​സ് ഉ​​യ​​ർ​​ത്തി​​യ ഉ​​യ​​ർ​​ന്ന തീ​​രു​​വ​​ക​​ൾ മൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ന്ന ഇ​​ന്ത്യ​​ൻ സ​​മു​​ദ്രോ​​ത്പ​​ന്ന മേ​​ഖ​​ല​​യ്ക്ക് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​താ​​ണ് ഈ ​​വ്യാ​​പ​​നം. കേ​​ര​​ള​​ത്തി​​ലെ ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​ണ് ഈ ​​നീ​​ക്കം.

രാ​​ജ്യ​​ത്തെ ചെ​​മ്മീ​​ൻ ക​​യ​​റ്റു​​മ​​തി​​യു​​ടെ മു​​ഖ്യ പ​​ങ്കും യു​​എ​​സ് വി​​പ​​ണി​​യി​​ലേ​​ക്കാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​മേ​​രി​​ക്ക​​യു​​ടെ താ​​രി​​ഫ് ന​​ട​​പ​​ടി​​ക​​ൾ ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​ടെ ലാ​​ഭം കു​​ത്ത​​നെ കു​​റ​​ച്ചു. ഈ ​​ഘ​​ട്ട​​ത്തി​​ൽ പു​​തി​​യ വി​​പ​​ണി​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​ത് ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ക​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​ണ്.

ലോ​​ക​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ചെ​​മ്മീ​​ൻ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. ഇ​​ക്വ​​ഡോ​​റാ​​ണ് ഒ​​ന്നാ​​മ​​ത്. ഇ​​ന്ത്യ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ക​​യ​​റ്റു​​മ​​തി​​ക്കാ​​യി​​ട്ടാ​​ണ്. 2025 മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ, ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 5 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ശീ​​തീ​​ക​​രി​​ച്ച ചെ​​മ്മീ​​നാണ് ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്. ഈ ​​വി​​ല്പ​​ന​​യു​​ടെ 48 ശ​​ത​​മാ​​ന​​വും യു​​എ​​സ് വി​​പ​​ണി​​യി​​ലേ​​ക്കാ​​യി​​രു​​ന്നു.

ഗു​​ണ​​നി​​ല​​വാ​​ര​​ത്തി​​ന്‍റെ പേ​​രി​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഇ​​ന്ത്യ​​ൻ സ​​മു​​ദ്രോ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ പ്ര​​വേ​​ശ​​ന വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. നീ​​ണ്ട ഒ​​ന്പ​​ത് വ​​ർ​​ഷ​​ത്തെ ഗു​​ണ​​നി​​ല​​വാ​​ര ത​​ർ​​ക്ക​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള സ​​മു​​ദ്രോ​​ത്പ​​ന്ന ക​​യ​​റ്റു​​മ​​തി​​ക്ക് പ​​ച്ച​​ക്കൊ​​ടി കാ​​ട്ടി​​യ​​ത്.

രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള 102-ഓ​​ളം ഫി​​ഷ​​റീ​​സ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​തോ​​ടെ ഇ.​​യു. അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. കൊ​​ച്ചി​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള തീ​​ര​​ദേ​​ശ മേ​​ഖ​​ല​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള കേ​​ര​​ള​​ത്തി​​ലെ പ്രോ​​സ​​സിം​​ഗ് യൂ​​ണി​​റ്റു​​ക​​ൾ​​ക്ക്, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ ക​​ർ​​ശ​​ന​​മാ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച​​തി​​ന്‍റെ ഫ​​ല​​മാ​​യി ഇ​​നി സു​​ഗ​​മ​​മാ​​യി ക​​യ​​റ്റു​​മ​​തി ചെ​​യ്യാ​​ൻ സാ​​ധി​​ക്കും.

യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു പു​​റ​​മെ റ​​ഷ്യ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യും വ​​ർ​​ധി​​ക്കും. 25 ഫി​​ഷ​​റീ​​സ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള പ്ര​​ക്രി​​യ​​യി​​ലാ​​ണ് റ​​ഷ്യ.

എ​​ട്ടു​​വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം ഒ​​ക്ടോ​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്ന് തൊ​​ലി ക​​ള​​യാ​​ത്ത ചെ​​മ്മീ​​ൻ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ അ​​നു​​മ​​തി ന​​ല്കി. ചി​​ല ച​​ര​​ക്കു​​ക​​ളി​​ൽ വൈ​​റ്റ് സ്പോ​​ട്ട് വൈ​​റ​​സ് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​സ്ട്രേ​​ലി​​യ നേ​​ര​​ത്തേ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

രാ​​ജ്യ​​ത്തെ ചെ​​മ്മീ​​ൻ ക​​യ​​റ്റു​​മ​​തി​​യു​​ടെ 80 ശ​​ത​​മാ​​ന​​വും ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നാ​​ണ്. ഇ​​തി​​ൽ 70 ശ​​ത​​മാ​​ന​​വും യു​​എ​​സി​​ലേ​​ക്കാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​യ​​ർ​​ന്ന തീ​​രു​​വ​​യു​​ടെ ഫ​​ല​​മാ​​യി നി​​ര​​ക്ക് 59.72 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. ഇ​​ത് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ യു​​എ​​സി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചു.

2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സ​​മു​​ദ്രോ​​ത്പ​​ന്ന ക​​യ​​റ്റു​​മ​​തി​​യു​​ടെ ആ​​കെ മൂ​​ല്യം 7.45 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽനി​​ന്ന് ക​​യ​​റ്റി​​യ​​യ​​ച്ച സ​​മു​​ദ്രോ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ മു​​ന്നി​​ൽ ശീ​​തീ​​ക​​രി​​ച്ച ചെ​​മ്മീ​​നാ​​ണ്. യു​​എ​​സ്, ചൈ​​ന, തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഏ​​ഷ്യ, ജ​​പ്പാ​​ൻ, പ​​ശ്ചി​​മേ​​ഷ്യ എ​​ന്നി​​വ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന വി​​പ​​ണി​​ക​​ൾ.

Latest News

Corehub Up