Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extends

മ​ണി​പ്പു​രി​ലും നാ​ഗാ​ലാ​ൻ​ഡി​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലും അ​ഫ്സ്പ നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ, നാ​ഗാ​ലാ​ന്‍​ഡ്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ‌ സാ​യു​ധ സേ​ന പ്ര​ത്യേ​ക അ​ധി​കാ​ര നി​യ​മം (അ​ഫ്സ്പ) നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​റ് മാ​സ​ത്തേ​ക്കാ​ണ് നീ​ട്ടി​യ​ത്.

നാ​ഗാ​ലാ​ൻ​ഡ്, മ​ണി​പ്പു​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​മ്പ​ത് ജി​ല്ല​ക​ളി​ലും, അ​രു​ണാ​ച​ലി​ലെ മൂ​ന്നി​ട​ങ്ങ​ളി​ലു​മാ​ണ് നി​യ​മം ബാ​ധ​കം. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷ​മാ​ണ് ന​ട​പ​ടി.

സാ​യു​ധ സേ​ന​യ്ക്ക് പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് നി​യ​മം. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ​യും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് നീ​ക്ക​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

 

Kerala

കാ​ട്ടു​പ​ന്നി​ക​ളെ ഒ​രു​വ​ർ​ഷം​കൂ​ടി കൊല്ലാം; അനുമതി നീട്ടി സർക്കാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി​​​ക്കും ജീ​​​വ​​​നും സ്വ​​​ത്തി​​​നും നാ​​​ശം വ​​​രു​​​ത്തു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ കൊ​​​ല്ലു​​​ന്ന​​​തി​​​ന്, ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​നി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​യ അ​​​ധി​​​കാ​​​രം ഓ​​​ണ​​​റ​​​റി വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​നും അ​​​ധി​​​കാ​​​ര​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ന​​​ൽ​​​കിക്കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി 2026 മേ​​​യ് 28 മു​​​ത​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു കൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം സാ​​​ധൂ​​​ക​​​രി​​​ച്ചു.

സ്വ​​​ന്തം ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്മാ​​​ർ​​​ട്ട് മീ​​​റ്റ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ മൂ​​​ന്നു ല​​​ക്ഷം സ്മാ​​​ർ​​​ട്ട് മീ​​​റ്റ​​​റു​​​ക​​​ൾ കാ​​​പ്പ​​​ക്സ് മോ​​​ഡി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ കെ​​​എ​​​സ്ഇ​​​ബി​​​എ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി കെ​​​എ​​​സ്ഇ​​​ബി​​​എ​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സാ​​​ധൂ​​​ക​​​രി​​​ച്ചു.

സ്മാ​​​ർ​​​ട്ട് മീ​​​റ്റ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ടം 35 ല​​​ക്ഷം സ്മാ​​​ർ​​​ട്ട് മീ​​​റ്റ​​​റു​​​ക​​​ൾ മോ​​​ഡി​​​നു കീ​​​ഴി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് കെ​​​എ​​​സ്ഇ​​​ബി​​​എ​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

National

ഇന്ത്യക്കുള്ള വ്യോമവിലക്ക് നീട്ടി പാക്കിസ്ഥാൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് വ്യോ​​​മാ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ല​​​ക്ക് അ​​​ടു​​​ത്ത​​​മാ​​​സം 24 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്സ് അ​​​ഥോ​​​രി​​​റ്റി (പി​​​എ​​​എ).

സൈ​​​നി​​​ക​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ​​​ൻ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​തും വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത​​​തു​​​മാ​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണു വി​​​ല​​​ക്ക്. ഒ​​​ന്പ​​​തു​​​മാ​​​സ​​​മാ​​​യി നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം തു​​​ട​​​രു​​​ക മാ​​​ത്ര​​​മാ​​​ണെ​​​ന്നും പി​​​എ​​​എ അ​​​റി​​​യി​​​ച്ചു.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​ന്ത്യ സി​​​ന്ധു​​​ജ​​​ല ക​​​രാ​​​ർ മ​​​ര​​​വി​​​പ്പി​​​ച്ച​​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു പാ​​​ക് വ്യോ​​​മ​​​പാ​​​ത​​​യി​​​ൽ വി​​ല​​ക്ക് പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പാ​​​ക് വി​​​മാ​​​ന​​​ങ്ങ​​​ളെ വി​​ല​​ക്ക് അ​​ന്നു​​ത​​ന്നെ ഇ​​ന്ത്യ​​യും തി​​രി​​ച്ച​​ടി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം അ​​തി​​വി​​പു​​ല​​മാ​​യ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​മേ​​​ഖ​​​ല​​​യ്ക്ക് വി​​ല​​ക്ക് വ​​ലി​​യ സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​ക്കു​​ന്ന​​ത്.

International

വ്യോമപാതാ നിരോധനം നീട്ടി പാക്കിസ്ഥാൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്/​​​ലാ​​​ഹോ​​​ർ: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം അ​​​ടു​​​ത്ത​​​ മാ​​​സം 23 വ​​​രെ നീ​​​ട്ടി​​യ​​താ​​യി പാ​​​ക്കി​​​സ്ഥാ​​​ൻ.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ല​​​ക്കി​​​യ​​​ത്.

അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം നീ​​​ട്ടാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റിറ്റി​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

പാ​​​ക് വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ആ​റാ​ഴ്ച​ത്തെ സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​രു മാ​സം കൂ​ടി നീ​ട്ടി ന​ൽ​കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി പു​റ​ത്തി​റ​ക്കി​യ​ത്. കേ​സി​ലെ മൂ​ന്നാം ഘ​ട്ട അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഒ​രു മാ​സം കൂ​ടി ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് അ​നു​വ​ദി​ച്ച​ത്.

സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ലെ എ​ഫ്ഐ​ആ​ര്‍, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി​ക്ക് പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി അ​രി​യി​ച്ചു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ൽ ന​ൽ​കേ​ണ്ട​ത്. സ്വ​ര്‍​ണ​കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Latest News

Corehub Up